KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല സീസണ് തുടക്കമായി: ആദ്യ ദിനത്തിൽ അപകടവും പവർ കട്ടും.

എരുമേലി : ശബരിമല സീസൺ എരുമേലിയിൽ ആരംഭിച്ച  ദിവസം തന്നെ അപകടവും വൈദ്യുതി മുടക്കവും. കണ്ണിമല ബൈപാസ് റോഡിൽ കാർ നിയന്ത്രണം തെറ്റി ഇടിച്ചാണ് അപകടം. ആർക്കും കാര്യമായ പരിക്കില്ല. കഴിഞ്ഞ ദിവസം ഇതേ റോഡിൽ കാർ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് റോഡിൽ തല കീഴായി മറിഞ്ഞിരുന്നു.

ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആണ് ടൗണും പേട്ടക്കവലയും പത്ത് മിനിറ്റോളം ഇരുട്ടിലായത്.  സീസണിൽ വൈദ്യുതി തടസം ഉണ്ടാകില്ലന്നാണ് കെഎസ്ഇബി ഉറപ്പ് നൽകിയിരുന്നത്.

error: Content is protected !!