KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിനിടയിൽ ഡ്രൈവർ ഉറങ്ങി ; നിയന്ത്രണം വിട്ട ശബരിമല തീർത്ഥാടക വാഹനം ഡ്യൂട്ടി പോലീസുകാർക്ക് നേരെ .. ഓടിമാറി രക്ഷപെട്ടു ..

എരുമേലി : ഡ്രൈവിങ്ങിൽ ഉറക്കം മൂലം അപകടം. തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി റോഡിൽ നിന്ന് പാഞ്ഞ് മതിൽ ഇടിച്ചു തകർത്തു. പെട്ടന്ന് ഓടി മാറിയാണ് റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ അപകടത്തിൽ നിന്നും രക്ഷപെട്ടത്. ആർക്കും വലിയ പരിക്കില്ല.

കുറുവാമുഴി ജങ്ഷനിൽ തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ ആണ് അപകടം. മതിൽ ഇടിച്ചു തകർത്ത ശേഷം കാർ റോഡിലേക്ക് എത്തി നിൽക്കുകയായിരുന്നു. മുൻ വശങ്ങളിലെ ടയറുകൾ പൊട്ടിക്കീറി. ജങ്ഷനിൽ വൈദ്യുതി വെളിച്ചമില്ലാത്തത് മൂലം അപകട ഭീതിയിൽ ആണ് ഡ്യൂട്ടി ചെയ്യുന്നതെന്ന് പോലീസുകാർ പറഞ്ഞു. എംഎൽഎ ഫണ്ടിൽ സ്ഥാപിച്ച ഹൈമാസ് വിളക്ക് മാസങ്ങളായി പ്രകാശിക്കുന്നില്ല.

error: Content is protected !!