കെ. രാജേഷ് : എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ സ്ഥാനാർഥി
മുണ്ടക്കയം : സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്, എൽ. ഡി.എഫ് ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ സ്ഥാനാർഥി കെ രാജേഷ്. എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി, കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ഹൈറേഞ്ച് എസ്‌റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നു.
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയായിരുന്നു. 2015–20 കാലയളവിൽ ജില്ലാ പഞ്ചായത്തംഗമായിരിക്കെ മുണ്ടക്കയം ഡിവിഷനിൽ നൂതനമായ പദ്ധതികൾ നടപ്പാക്കി. കൂട്ടിക്കൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദുരിതബാധിതർക്ക് വീട് നിർമിച്ച് നൽകുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന കാലയളവിൽ യുവാക്കളുടെ നിരവധി വിഷയങ്ങൾ ഏറ്റെടുത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിലംഗവും ജില്ലാ ആസൂത്രണസമിതിയംഗവും അഭയം ചാരിറ്റബിൾ സൊസൈറ്റി ഗവേണിങ് ബോഡിയംഗവുമാണ്. ഭാര്യ സുബി രാജേഷ്. മക്കൾ: തപസ്, മാനസ്.
