ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു
എരുമേലി : പമ്പ ശബരിമല പാതയിൽ മുക്കൂട്ടുതറ എംഇഎസ് കോളേജ് ഭാഗത്ത്, ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അപകടത്തിൽ യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചക്ക് ആണ് അപകടം നടന്നത്.
