ലോകോത്തര നിലവാരത്തിൽ മികവോടെ മുന്നേറുന്ന കാഞ്ഞിരപ്പള്ളി അൽഫിൻ പബ്ലിക് സ്‌കൂൾ നാടിനു മാതൃകയാവുന്നു ..
കാഞ്ഞിരപ്പള്ളി: എന്താണ് വിദ്യാഭ്യാസം ? എന്തിനാണ് വിദ്യാഭ്യാസം ? ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുകയാണ് കാഞ്ഞിരപ്പള്ളി അൽഫിൻ പബ്ലിക് സ്‌കൂൾ. അക്കാദമിക് മികവിനൊപ്പം, പ്രകൃതിയെ അറിഞ്ഞു, പ്രകൃതിക്കൊപ്പം ജീവിച്ച്, വിദ്യാർത്ഥികളുടെ നാനാവിധമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുവാൻ ഉതകുന്ന പാഠ്യപദ്ധതിയാണ് അൽഫിൻ സ്‌കൂൾ നടപ്പിലാക്കുന്നുന്നത് .
ഒരു മനുഷ്യന്റെ ജീവിതത്തിന്റെ സുവർണ കാലഘട്ടമാണ് അവന്റെ വിദ്യാഭ്യാസ ജീവിതം. ആ കാലഘട്ടത്തിൽ, കുട്ടികളെ വെറും പുസ്തകപ്പുഴുക്കൾ മാത്രമാക്കാതെ, ഭാവി ജീവിതത്തിൽ അവർക്ക് വേണ്ടുന്ന എല്ലാത്തരം അറിവുകളെയും സ്വായത്തമാക്കുവാൻ സഹായിച്ച്, കുട്ടികളെ അവരെ സ്വന്തം കാലിൽ നിൽക്കുവാൻ സഹായിക്കുകയാണ് സ്‌കൂളിന്റെ പ്രഥമ കർത്തവ്യം എന്ന വിശ്വാസത്തിൽ, അതനുസരിച്ചുള്ള കരിക്കുലമാണ് ആൽഫിൻ സ്‌കൂളിൽ പ്രവർത്തികമാക്കിയിരിക്കുന്നത് .
2002 -ൽ കാഞ്ഞിരപ്പള്ളിയിൽ 14 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന മനോഹരമായ പ്രദേശത്ത്, സ്വപ്നതുല്യമായ സൗകര്യങ്ങളോടെ തുടക്കമിട്ട അൽഫിൻ പബ്ലിക് സ്‌കൂളിന് പ്രദേശത്തെ മറ്റു സ്‌കൂളുകളെ അപേക്ഷിച്ചു നിരവധി പ്രത്യേകതകൾ ആണ് ഉള്ളത്. CBSE സിലബസ് ഫോളോ ചെയ്യുന്ന ഈ സ്‌കൂളിൽ പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠനം നടത്തുന്നു.
ലോകോത്തര നിലവാരത്തിൽ നിർമ്മിച്ചിട്ടുള്ള സ്വിമ്മിങ് പൂൾ ആൽഫിൻ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. സംസ്ഥാന തലത്തിലുള്ള വിവിധ നീന്തൽ മത്സരങ്ങൾ സ്കൂളിൽ പതിവായി നടത്താറുണ്ട്. മറ്റു സ്‌കൂളിലെ കുട്ടികൾക്ക് പ്രൊഫഷണൽ നീന്തൽ മത്സരങ്ങൾ ടിവിയിൽ മാത്രം കണ്ടു കൈയടിക്കേണ്ടി വരുമ്പോൾ, അൽഫിനിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം ഒരു പാഠഭാഗമാണ്. . ഏതാനും വർഷങ്ങൾക്കു മുൻപ് മഹാപ്രളയത്തിൽ കേരളം മുങ്ങിയപ്പോഴാണ് കുട്ടികളെ നീന്തൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി മാതാപിതാക്കൾ കൂടുതൽ ബോധവാന്മാരായത് എന്ന് സ്കൂൾ പ്രിൻസിപ്പാൾ വിനീത ജി നായർ പറഞ്ഞു. അത്തരം സന്ദർഭങ്ങളിൽ സ്വയം രക്ഷപെടുവാനും, മറ്റുള്ളവരെ രക്ഷപെടുത്തുവാനും നീന്തൽ പരിശീലനം ഏറെ ഉപകരിക്കും.
അറുനൂറോളം പേർക്ക് സൗകര്യമായി ആസ്വദിക്കുവാൻ സാധിക്കുന്ന തരത്തിൽ, അതിമനോഹരമായി പണികഴിപ്പിച്ചിരിക്കുന്ന എഡ്യൂക്കേഷണൽ തീയേറ്റർ സ്കൂളിന്റെ പ്രത്യേകതയാണ് . സ്‌കൂളിലെ പരിപാടികൾക്ക് വേദി ആകുന്നതിനോടൊപ്പം, കുട്ടികൾ സ്വയം നിർമ്മിക്കുന്ന ടെലിഫിലിമുകളും മറ്റും അവിടെ പ്രദർശിപ്പിക്കുന്നു. സംവിധാനം, ഫോട്ടോഗ്രാഫി, എഡിറ്റിംഗ് മുതലായവയിൽ കുട്ടികൾക്ക് പരിശീലനം നൽകുവാൻ വർക്ഷോപ്പുകളും സ്‌കൂളിൽ സംഘടിപ്പിക്കാറുണ്ട്.
കാഞ്ഞിരപ്പള്ളിയിലെ ജനങ്ങൾക്ക് പരിചിതമല്ലാത്ത നെൽകൃഷി ഉൾപ്പെടെ വിവിധ കൃഷികൾ സ്‌കൂളിൽ കുട്ടികൾ ചെയ്യുന്നുണ്ട്. നെല്ല് വിതച്ചു, ഞാറു നട്ട്, വളമിട്ട്, വിളയുമ്പോൾ കൊയ്യുന്നതും വിദ്യാർത്ഥികൾ തന്നെ. അധ്യാപകരും വിദ്യാർത്ഥികളും ഒത്തു ചേർന്ന് കൃഷിയുടെ വിളവെടുപ്പ് ഒരു ഉത്സവമായി ആഘോഷിക്കുന്നു . കൃഷിഫലങ്ങൾ വിളവെടുക്കുമ്പോൾ, കുട്ടികൾ തന്നെ പങ്കിട്ടു ഭക്ഷിക്കുകയാണ് പതിവ്. സ്‌കൂളിൽ നിന്നും വിത്തുകൾ കൊടുത്തുവിട്ട്, ഓരോ കുട്ടികളുടെയും വീടുകളിലും കൃഷി ചെയ്യുവാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. അധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തുമ്പോൾ, അവർ ചെയ്ത കൃഷി രീതികളും വിലയിരുത്തുന്നു.
ബട്ടർഫ്‌ളൈ ഗാർഡൻ കാണുവാൻ മറ്റു സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ദൂരെ സ്ഥാലങ്ങളിലേക്ക് പിക്നിക്കിനു പോകുമ്പോൾ, അൽഫിൻ സ്‌കൂളിന് കുട്ടികൾ വികസിപ്പിച്ചെടുത്ത ശലഭങ്ങൾ നിറഞ്ഞ മനോഹരമായ ശലഭോദ്യാനം സ്വന്തമായിട്ടുണ്ട് . ശലഭങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ചെടികളും, ഫലവൃക്ഷങ്ങളും ശാസ്ത്രീയമായ രീതിയിൽ നട്ടുവളർത്തിയാണ് കുട്ടികൾ ബട്ടർഫ്‌ളൈ ഗാർഡൻ നിർമ്മിച്ചിരിക്കുന്നത്.
സ്‌കൂളിലെ international mud day ആഘോഷങ്ങൾ വളരെ പ്രസിദ്ധമാണ് . അന്നേദിവസം മണ്ണിലും ചെളിയിലും ചാടിമറിയുവാൻ കുട്ടികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നു. മണ്ണിലും ചെളിയിലും ചാടിമറിഞ്ഞു ചെറുപ്രായത്തിൽ തങ്ങൾ ആസ്വദിച്ചിരുന്ന ആ സന്തോഷങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വർഷത്തിൽ ഒരുദിവസമെങ്കിലും നൽകുവാൻ കഴിയുന്നതിന്റെ സന്തോഷത്തിൽ, അത്തരം ആഘോഷങ്ങളിൽ മാതാപിതാക്കളും ഉത്സാഹത്തോടെ പങ്കുചേരാറുണ്ട് .
ഹരിതമിഷൻ പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ മനോഹരമായ പച്ചത്തുരുത്തും ഉണ്ടാക്കിയിട്ടുണ്ട് . വിവിധതരത്തിലുള്ള പക്ഷികളുടെ സങ്കേതമായി ആ പച്ചത്തുരുത്ത് മാറിക്കഴിഞ്ഞു. സ്കൂളിൽ പാഠ്യപഠ്യേതര വിഷയങ്ങളിൽ മികവ് കാട്ടുന്ന കുട്ടികൾക്ക്, സമ്മാനങ്ങൾ നല്കുന്നതിനോടൊപ്പം , പച്ചത്തുരുത്തിൽ അവരുടെ പേരിൽ വൃക്ഷതൈകൾ നടുവാനും അവസരം നൽകാറുണ്ട്. അതൊരു ബഹുമതിയായാണ് കുട്ടികൾ കാണുന്നത്. സ്കൂളിൽ പഠനം പൂർത്തിയാക്കി പോയ കുട്ടികൾ പലരും, തങ്ങൾ നട്ടുവളർത്തിയ മരങ്ങൾ കാണുവാൻ സ്‌കൂളിൽ തിരികെ എത്താറുണ്ട്. കുട്ടികളെ പ്രകൃതിസ്നേഹികൾ ആക്കുവാനും പ്രകൃതിസംരക്ഷണത്തിന്റെ മഹത്വം മനസ്സിലാക്കുവാനും ഇത്തരം പ്രവർത്തികൾ ഏറെ സഹായിക്കുന്നുണ്ട് .
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭ്യാൻ പദ്ധതിയോടനുബന്ധിച്ച് ഹരിതകേരളം മിഷനും, മനോരമ നല്ലപാഠവുമായി ചേർന്ന് പ്രകൃതിയോട് ഇണങ്ങിയ ഒരു മാതൃകാ വിദ്യാലയമായി അൽഫീൻ പബ്ലിക് സ്‌കൂൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിദ്യാലയത്തിലും, വീടുകളിലും കുട്ടികൾ ഒരേ മനസോടെ മാലിന്യം സംസ്ക്കരിച്ചും പ്ലാസ്റ്റിക് നിയന്ത്രിച്ചും പ്രകൃതിസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകുന്നു.
ലോകത്തിന്റെ ഏറ്റവും വലിയ ശാപമായി തീർന്നുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക് എതിരെ പ്രകൃതിസംരക്ഷണ സന്ദേശവുമായി ആൽഫിൻ സ്‌കൂൾ തയ്യാറാക്കിയ Anti Plastic ആന്തം കേരളമാകെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . മണ്ണിനെ ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഇല്ലാതാക്കി ഹരിതാഭമായ ഭൂമിയെ സൃഷ്ടിക്കുവാൻ സ്കൂളിലെ കുട്ടികൾ തന്നെ രചനയും, സംഗീതവും, കോറിയോഗ്രഫിയും,ആലാപനവും നിർവഹിച്ച് സ്കൂൾ പ്രിൻസിപ്പാൾ വിനീത ജി നായരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയതാണ് Anti Plastic ആന്തം. ഈ ആൽബത്തിലൂടെ പ്ലാസിറ്റിക് ഉപയോഗം പരിമിതപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്തവും ആണെന്ന് കുട്ടികൾ ലോകത്തിന് മനസ്സിലാക്കി കൊടുക്കുന്നു.
സ്പോർട്സിലും ഗെയിംസിലും കുട്ടികളെ മികവുറ്റവരാക്കുവാൻ ദേശീയ നിലവാരത്തിലുള്ള കായികാധ്യാപകരുടെ സേവനം സ്‌കൂളിൽ ലഭ്യമാക്കിയിട്ടുണ്ട് . സ്കൂളിൽ അഞ്ഞൂറോളം കുട്ടികൾ ചേർന്ന് നടത്തിയ സൂംബ ഫിറ്റ്നസ് ഡാൻസ് ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അൽഫിനിൽ നിന്നും പഠിച്ചിറങ്ങി, ഉന്നത വിദ്യാഭ്യാസം നേടുന്നവരും, വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ സ്ഥലങ്ങളിൽ ജോലികൾ ചെയ്യുന്നവരുമായ പൂർവ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ അലുംമ്‌നി അസോസിയേഷൻ, സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭാവി ജീവിതത്തെപ്പറ്റി വ്യക്തമായ മാർഗ നിർദേശങ്ങൾ നൽകി സഹായിക്കുന്നു. പതിവായി നടത്താറുള്ള വെബ്ബിനാറിൽ കൂടി അവർ വിദ്യാർത്ഥികളുമായി സംവേദനം നടത്തുന്നു.
മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഉതകുന്ന തരത്തിൽ മികച്ച അധ്യാപകരുടെ ഓൺലൈൻ ക്ലാസ്സുകളും കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും, അതാതു വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ സ്കൂളിൽ എത്തി കുട്ടികൾക്ക് പ്രത്യേക ശിക്ഷണം നൽകിവരുന്നു. ആൽഫിൻ സ്‌കൂളിൽ പഠിച്ചിറങ്ങിയ നിരവധി കുട്ടികൾ സംസ്ഥാന, ദേശീയ തലത്തിൽ മെഡിസിൻ, എഞ്ചിനീയറിംഗ് പരീക്ഷകളിൽ മികച്ച റാങ്കുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ദുബായിലെ റാസൽഖൈമയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സേവനം നടത്തിവരുന്ന സ്‌കൂൾ മാനേജ്മെന്റ്, കാഞ്ഞിരപ്പള്ളി ആൽഫിൻ സ്‌കൂളിനെയും അന്താരാഷ്ട്ര നിലവാരത്തിൽ നിലനിർത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ മാനേജർ ഷെരിഫ് റഹ്‌മാൻ പറഞ്ഞു. .
‘വൈറ്റ് കോളര്‍’ ജോലി സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമായാണ് പലരും ഇന്ന് വിദ്യാഭ്യാസത്തെ നോക്കികാണുന്നത്. എന്നാൽ അങ്ങനെ കുട്ടികളെ പുസ്തകപ്പുഴുക്കൾ മാത്രം ആക്കുന്നതിലുപരി, അക്കാദമിക് തലത്തിൽ ഉന്നത വിജയം നേടുന്നതിനോടൊപ്പം, സമൂഹത്തിലെ വെല്ലുവിളികൾ ഏറ്റെടുത്ത്, എല്ലാ തലത്തിലും മികവോടെ മുന്നേറുവാൻ കുട്ടികളെ പ്രാപ്തരാക്കണം എന്നാഗ്രഹിക്കുന്നവർക്കായി കാഞ്ഞിരപ്പള്ളി അൽഫിൻ പബ്ലിക് സ്‌കൂളിന്റെ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു.