കോവിഡ് നിയന്ത്രണം ; പൊൻകുന്നം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും ചൊവ്വാഴ്ച 17 സർവീസുകൾ നടത്തി

പൊൻകുന്നം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് പൊൻകുന്നം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും ചൊവ്വാഴ്ച 17 സർവീസുകളാണ് നടത്തിയത്.
നാല് സർവീസ് കൂടി ബുധനാഴ്ച തുടങ്ങും. പാലാ, മുണ്ടക്കയം, കോട്ടയം, എരുമേലി റൂട്ടുകളിലാണ് അധിക സർവീസുകൾ നടത്തുന്നത്.

സ്ഥിരം യാത്രക്കാർ ആവശ്യപ്പെട്ടാൽ ബോണ്ട് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി.തയ്യാറെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ജീവനക്കാർ, മറ്റ് സ്ഥിരം യാത്രക്കാർ എന്നിവർക്ക് ആവശ്യമെങ്കിൽ മുണ്ടക്കയം-കോട്ടയം റൂട്ടിലാണ് ബോണ്ട് സർവീസ് നടത്താൻ ക്രമീകരണം ഏർപ്പെടുത്തുക. ഫോൺ: പൊൻകുന്നം ഡിപ്പോ-04828-221333, എരുമേലി ഓപ്പറേറ്റിങ് സെന്റർ: 04828-212345.

രാവിലെ 5.30-ന് പൊൻകുന്നത്തു നിന്ന് റെയിൽവേ സ്റ്റേഷൻ വഴി കോട്ടയത്തിന് കെ.എസ്.ആർ.ടി.സി.ബസ് സർവീസ് ഉണ്ടായിരിക്കും.

error: Content is protected !!