തൊട്ടറിഞ്ഞ് അസ്ഥിയുടെ ഒടിവും പൊട്ടലും നിർണയിച്ച് ചികിത്സ നിശ്ചയിച്ചിരുന്ന വൈദ്യൻ കല്ലൂർതെക്കേൽ ഗോപാലൻനായർ(90) ഓർമയായി

എലിക്കുളം: ഗോപാലൻ നായരുടെ വിയോഗത്തിലൂടെ എലിക്കുളത്തിന് നഷ്ടമായത് ഏഴ് പതിറ്റാണ്ടിന്റെ ചികിത്സാപാരമ്പര്യം. മഞ്ചക്കുഴിയിൽ ആയുർവേദ വൈദ്യശാല നടത്തിയിരുന്ന കല്ലൂർതെക്കേൽ ഗോപാലൻനായർ(90) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തിരുമ്മുചികിത്സാ വിദഗ്ധനുമായിരുന്നു ഗോപാലൻനായർ വൈദ്യൻ.

എക്‌സ്‌റേ, സ്‌കാനിങ് റിപ്പോർട്ടുകളില്ലാതെ തൊട്ടറിഞ്ഞ് അസ്ഥിയുടെ ഒടിവും പൊട്ടലും നിർണയിക്കാൻ പ്രഗത്ഭനായിരുന്നു ഇദ്ദേഹം.

ആയുർവേദ കോളേജുകളിൽ ഗസ്റ്റ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചികിത്സാരംഗത്തെ പ്രാവീണ്യം പരിഗണിച്ചാണ് വിദ്യാർഥികൾക്കു മുൻപിലേക്ക് കോളേജുകൾ ഇദ്ദേഹത്തെ ക്ഷണിച്ചത്.

സർക്കാരിന്റെ എക്ലാസ് മെഡിക്കൽ പ്രാക്ടീഷണർ കൂടിയായിരുന്നു ഗോപാലൻ നായർ. വിഷചികിത്സയിലും പ്രാവീണ്യമുണ്ടായിരുന്നു.

എന്നാൽ ഈ രംഗത്ത് അദ്ദേഹം ചികിത്സ ചെയ്തിരുന്നില്ല. ശവസംസ്‌കാരം ബുധനാഴ്ച കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും.

error: Content is protected !!