എസ്.എൻ.ഡി.പി.യോഗത്തിന്റെ നേതൃത്വത്തിൽ വിശ്വാസമാധാന പ്രാർഥനാദിനം ആചരിക്കും

മുണ്ടക്കയം: എസ്.എൻ.ഡി.പി.യോഗത്തെയും പോഷകസംഘടനകളായ വനിതാസംഘം, യൂത്ത് മൂവ്മെന്റ്, എംപ്ലോയീസ് ഫോറം, വൈദിക സമിതി, കുമാരി കുമാര സംഘം, എംപ്ലോയിസ് പെൻഷനേഴ്സ് കൗൺസിൽ, സൈബർ സേന, ദൈവദശകം ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വ്യാഴാഴ്ച വിശ്വാസമാധാന പ്രാർഥനാദിനം ആചരിക്കും. വൈകീട്ട് ആറുമുതൽ 10 വരെയുള്ള സമയത്ത് ഭവനങ്ങളിൽ വിളക്ക് തെളിയിച്ച് ദൈവദശകം കൃതി ആലപിക്കും. ലോകശാന്തിക്കും ഐശ്വര്യത്തിനും സമാധാനത്തിനുമായാണ് പ്രാർഥനാദിനം ആചരിക്കുന്നതെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. പി.ജീരാജ് അറിയിച്ചു.

error: Content is protected !!