KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിൽ ‘കോവിഡ് 19 വാക്സിനേഷൻ’ എന്ന വിഷയത്തിൽ വെബിനാർ നടത്തും

മുരിക്കുംവയൽ: ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ല്യു വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘കോവിഡ് 19 വാക്സിനേഷൻ’ എന്ന വിഷയത്തിൽ ബുധനാഴ്ച വൈകീട്ട് ഏഴിന് വെബിനാർ നടക്കും. ഇടുക്കി ഡി.എം.ഒ. ഡോ. എൻ.പ്രിയ വിഷയം അവതരിപ്പിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി.ഹരീഷ്‌കുമാർ അധ്യക്ഷനാകും. കോവിഡ് പ്രതിരോധത്തിൽ വാക്സിനേഷന്റെ പ്രാധാന്യം, വാക്സിനേഷൻ രീതി തുടങ്ങിയവ വെബിനാറിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യും. പ്രവേശനം സൗജന്യമാണ്.

error: Content is protected !!