പുണ്യ റംസാൻ മാസത്തിൽ പുണ്യകർമ്മങ്ങൾക്ക് തുടക്കമായി, റംസാൻ സക്കാത്ത് വിതരണത്തിനു ഹാജി പിഎം തമ്പികുട്ടി തുടക്കം കുറിച്ചു
കാഞ്ഞിരപ്പള്ളി : റംസാൻ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് വ്രതശുദ്ധിയിൽ കഴിയുന്ന ഓരോ വിശ്വാസിയും. സത്കര്‍മങ്ങള്‍ക്ക് മറ്റു മാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്കും റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.
കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ ദഷിണ മേഖല കമ്മിറ്റിയുടെ അർഹരായവർക്കുള്ള റംസാൻ സക്കാത്ത് വിതരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ഉദയംപേരൂർ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട കാഞ്ഞിരപ്പള്ളി തൈപറമ്പിൽ ഷെഫീഖിന്റെ വിധവക്കു നൽകികൊണ്ട് ജമാ അത്ത് കൗൺസിൽ ദഷിണ മേഖല ചെയർമാൻ ശ്രീ ഹാജി പിഎം തമ്പികുട്ടി തുടക്കം കുറിച്ചു.
ജില്ല, താലൂക്ക് ഭാരവാഹികളായ ഇർഷാദ് പറമ്പിൽ, അൻസാരി വട്ടകപ്പാറ,എംകെ സലിം പുത്തൻ പുരക്കൽ, പിഎം കബീർ പുത്തൻ വീട്ടിൽ, ഫഹദ്, ഓലിക്കപ്പാറ, റിയാസ് കരിപ്പായിൽ, വിപി നൗഷാദ് എന്നിവർ പങ്കെടുത്തു