അമൽ ജ്യോതി കോളേജിന്റെ നേതൃത്വത്തിൽ ആറായിരത്തിൽ അധികം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉന്നത പരിശീലനം നൽകിയ സയൻസ് എക്സ്കർഷൻ പരിപാടിയുടെ വിജയാഘോഷം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി : സ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്രീയ അവബോധവും, ക്രിയാത്മക ചിന്തയും വർദ്ധിപ്പിക്കുക, സാമൂഹിക നന്മയ്ക്ക്ആവശ്യമായ പ്രായോഗിക അറിവുകൾ സൃഷ്ടിക്കുക എന്നീഉദ്ദേശലക്ഷ്യങ്ങളോടുകൂടി രൂപകൽപ്പന ചെയ്ത സയൻസ് എക്സ്കർഷൻ പരിപാടിയിലൂടെ 6241 സ്കൂൾവിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ കാലയളവിനിടയിൽവിജയകരമായി പരിശീലനം നടപ്പിലാക്കിയതുമായിബന്ധപ്പെട്ട നടന്ന ചടങ്ങ് ബഹുമാനപ്പെട്ട കേരള തുറമുഖ, സഹകരണ, ദേവസ്വം മന്ത്രി ശ്രീ വി എൻ വാസവൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽവച്ച് ഉദ്ഘാടനം ചെയ്തു.
മറ്റു രാജ്യങ്ങളിലേക്കു ഉന്നതവിദ്യാഭ്യാസ സാധ്യതകൾ അന്വേഷിച്ചിട്ടുള്ള കേരളത്തിലെയുവാക്കളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് , സ്കൂൾതലംമുതൽ വിദ്യാർത്ഥികളുടെ ക്രിയാത്മക ചിന്താഗതിയുംസാധ്യതകളും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുവാൻ സയൻസ്എക്സ്‌കർഷൻ പോലെയുള്ള പ്രോഗ്രാമുകൾ വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോളേജിൽനടത്തപ്പെട്ട ചടങ്ങിൽ ഫാദർ ബോബി അലക്സ് മണ്ണാംപ്ലാക്കൽ ( ചെയർമാൻ ഗവേർണിങ് ബോഡി), ഫാദർഡോ. റോയ് എബ്രഹാം പഴയ പറമ്പിൽ (ഡയറക്ടർ), ഡോ. ലില്ലി കുട്ടി ജേക്കബ് (പ്രിൻസിപ്പാൾ), ഡോ. ജിപ്പു ജേക്കബ് ( ഐപിആർ സെൽ തലവൻ), എന്നിവർ സംസാരിച്ചു.
സയൻസ് എക്സ്‌കർഷൻ എന്ന പരിപാടിക്ക് ആവശ്യമായസാമ്പത്തിക സഹായം ലഭ്യമാക്കുന്നത് കേന്ദ്രസർക്കാറിന്റെകീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പാണ്.
2016 ലും 17 ലും, കേരളാ സ്റ്റേറ്റ് കൌൺസിൽ ഫോർസയൻസ് ടെക്‌നോളജി ആൻഡ് എൻവിറോയ്ൻമെൻറ്ഇന്റെ സാമ്പത്തിക സഹായത്തോടുകൂടി ഈ പ്രോഗ്രാമിന്റെആദ്യ രണ്ട് എഡിഷനുകൾ കാഞ്ഞിരപ്പള്ളി അമൽജ്യോതികോളേജിൽ, സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായിനടത്തപ്പെടുകയുണ്ടായി. ഈ പ്രോഗ്രാമുകൾ സ്കൂൾവിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ വലിയ പ്രചോദനംനൽകിയത് മനസ്സിലാക്കി, കൂടുതൽ വിദ്യാർത്ഥികളെപങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിലാണ് മൂന്നാമത്എഡിഷൻ സയൻസ് എക്സ്‌കർഷൻനടത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.
നാളിതുവരെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴഎന്നീ ജില്ലകളിൽ നിന്നായി 77 വിദ്യാഭ്യാസ സ്ഥാപനങ്ങൾഈ പ്രോഗ്രാമിന്റെ മൂന്നാമത് എഡിഷനിൽ ഭാഗമായികഴിഞ്ഞിരിക്കുന്നു. 6200-ഇൽ പരം വിദ്യാർത്ഥികൾ ആണ്നേരിട്ട് ഈ പ്രോഗ്രാമിന്റെ മൂന്നാമത് എഡിഷനിൽഭാഗമായിരിക്കുന്നത്.
കേരളത്തിൽ ആദ്യമായി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിഇത്രയധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്നടത്തപ്പെട്ട സയൻസ് എക്സ്‌കർഷൻ എന്ന പ്രോഗ്രാമിന്റെവിജയാഘോഷം ഓഗസ്റ്റ് 19 തിങ്കളാഴ്ച മൂന്നു മണിക്ക്കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽവച്ച്ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കേന്ദ്ര-സംസ്ഥാനഗവൺമെന്റുകളുടെ സാമ്പത്തിക സഹായത്തോടുകൂടി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ്ആണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തുപൂർത്തിയാക്കിയത്.
സയൻസ് എക്സ്‌കർഷൻ പരിപാടിയിൽ പങ്കെടുക്കുന്നവിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി, അവർ സ്കൂളിൽ പഠിക്കുന്ന ശാസ്ത്ര സത്യങ്ങൾ- യന്ത്രങ്ങളും നൂതനമായ ലബോറട്ടറി സൗകര്യങ്ങളുംഉപയോഗിച്ച് കണ്ടുപഠിക്കുന്നതിനായും അവയുടെപ്രായോഗിക ഉപയോഗം മനസ്സിലാക്കുവാനുമായി വിവിധപരിപാടികളാണ് ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്കൂളുകളിൽ നിന്ന് അമൽജ്യോതി എൻജിനീയറിങ്കോളേജിൽ എത്തുന്ന നൂറിൽ താഴെയുള്ളവിദ്യാർത്ഥികൾക്കായി ഒരു ദിവസം നീണ്ടുനിൽക്കുന്ന, ശാസ്ത്ര അവബോധം വളർത്തുന്നതിന് ആവശ്യമായപ്രത്യേക ക്ലാസുകളോടെയാണ് ഈ പ്രോഗ്രാംആരംഭിക്കുന്നത്. ഈ ക്ലാസ്സ് കഴിഞ്ഞതിനുശേഷം നൂതനശാസ്ത്ര സംവിധാനങ്ങളുടെ സഹായത്തോടുകൂടികോളേജിൽ ഒരുക്കിയിട്ടുള്ള ലബോറട്ടറികൾവിദ്യാർത്ഥികൾക്ക് നേരിട്ട് കാണുന്നതിനുള്ള അവസരംഒരുക്കിയിരിക്കുന്നു.
വിദ്യാർത്ഥികൾ സ്കൂളിൽ പഠിച്ച ശാസ്ത്ര പാഠങ്ങൾഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ കാണുന്നതിനുംഅവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അധ്യാപകരും ആയിആശയവിനിമയം നടത്തുന്നതിനും ഒരു ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് അവസരംഒരുക്കുന്നുണ്ട്.