KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇൻഫാം വീർ കിസാൻ ഭൂമി പുത്ര അവാർഡ് നൽകി.

എരുമേലി : ഇൻഫാം അംഗങ്ങളായ 80 വയസ് കഴിഞ്ഞ കർഷകർക്ക്‌ ഇൻഫാം എരുമേലി കാർഷിക വികസന താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ വീർ കിസാൻ ഭൂമി പുത്ര അവാർഡ് നൽകി ആദരിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു.

തിങ്കളാഴ്ച എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരീഷ് ഹാളിൽ നടന്ന ആദരിക്കൽ സമ്മേളനം ഇൻഫാം ജില്ലാ ജോയിന്റ് ഡയറക്ടർ ഫാ. ആൽബിൻ പുത്തകിടിയേൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എബ്രഹാം മാത്യു പന്തിരുവേലിൽ, താലൂക്ക് ഡയറക്ടർ ഫാ. മാത്യു നിരപ്പേൽ, രക്ഷാധികാരി ഷാജി പുതുപ്പറമ്പിൽ, താലൂക്ക് പ്രസിഡന്റ് ജോസഫ് കരീക്കുന്നേൽ, ജില്ലാ നോമിനി ജോസ് താഴത്തുപീടികയിൽ, ബേബിച്ചൻ തെക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട ടി പി ജോസഫ് പറഞ്ഞാട്ട്, ലാലിച്ചൻ കരിമ്പനാക്കുഴി, ഡോമിനിക് ഫിലിപ്പ് മുക്കംമാക്കൽ, വി ജെ ജോസഫ് വെള്ളമറ്റത്തിൽ എന്നിവരെയാണ് ആദരിച്ചത്.

error: Content is protected !!