KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറ്റാർപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം പഴയിടം പാലത്തിന് സമീപത്തുനിന്നും മൂന്നാം പക്കം കണ്ടെത്തി.

കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിലെ ചെക്ക് ഡാം കവിഞ്ഞു ശക്തമായ ഒഴുക്കുണ്ടായിരുന്ന സമയത്ത്, ചെക്ക് ഡാമിന്റെ മുകളിലൂടെ സാഹസികമായി നടക്കുവാൻ ശ്രമിച്ചപ്പോൾ കാൽതെറ്റി പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം പഴയിടം പാലത്തിന് സമീപത്തുനിന്നും മൂന്നാം പക്കം കണ്ടെത്തി. പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ – (29) ആണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത് .

കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സും , ഈരാറ്റുപേട്ട ടീം എമര്‍ജന്‍സിയും, പൊന്‍കുന്നം പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തു തിരച്ചിലിൽ മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത് .

ചിറ്റാർ പുഴയിൽ ചിറക്കടവ് മൂന്നാം മൈൽ സെന്റ് ഇഫ്രേംസ് യു.പി. സ്കൂളിന് മുൻപിലുള്ള വട്ടക്കല്ല് ചെക്ക് ഡാമിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവിനയാണ്‌ സുഹൃത്തുക്കൾക്ക് മുൻപിൽ സാഹസികത കാണിക്കുവാൻ ശ്രമിച്ച് ഒഴുക്കിൽപ്പെട്ട് കാണാതായത് . ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

error: Content is protected !!