കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഫ് ലോ പ്രവർത്തനം ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ കീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള സെന്റ് ഡൊമിനിക്‌സ് കോളേജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഫ് ലോ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കാഞ്ഞിരപ്പള്ളി കാത്തോലിക് രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ കലാലയം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുലർത്തുന്ന ഉന്നത നിലവാരം നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണ്.
ഈ കലാലയത്തിനു മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് അഫിലിയേഷനും, അക്കാദമിക് പ്രോഗ്രാമുകൾക്ക് ബാർ കൗൺസിലിന്റെ അംഗീകാരവും സർക്കാരിന്റെ അനുമതികളും ലഭിച്ചിരിക്കുന്നത്തിനു പുറമെ കേരളം ലോ എൻട്രൻസ് പരീക്ഷക്ക് ശേഷമുള്ള പ്രവേശന ലിസ്റ്റിൽ SDL എന്ന കോഡിൽ ഈ കലാലയത്തിലെ സീറ്റ് ലഭ്യത യോഗ്യരായ പരീക്ഷാർഥികൾക്ക് ലഭ്യവുമായിരിക്കും.
പഞ്ചവത്സര ത്രിവത്സര നിയമ ബിരുദ തലങ്ങളിൽ 3 പ്രോഗ്രാമുകളിലേക്കാണ് 2024- 2025 അക്കാദമിക് വർഷത്തിലേക്കു ഇപ്പോൾ കഴിഞ്ഞ കേരളം ലോ എൻട്രൻസ് പരീക്ഷയിൽ നിന്നും യോഗ്യരായായ വിദ്യർഥികൾക്കു അഡ്മിഷൻ ലഭിക്കുക. പഞ്ചവത്സര തലത്തിൽ BA LL. B (Hons.), BBA LL. B. (Hons.) എന്നിവയ്ക്കും, ത്രിവത്സര തലത്തിൽ 3 വർഷ unitary LL.B യ്ക്കും ആണ് അഡ്മിഷനുകൾ നടത്തുന്നത്. 60 സീറ്റുകൾ വീതം ഉള്ള ഓരോ പ്രോഗ്രാമിലേക്കും മാനേജ്‌മന്റ് ക്വോട്ടയിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചുകഴിഞ്ഞു .
ലോക നിലവാരത്തിലുള്ള നിയമ പഠനത്തിന്റെ എല്ലാ സാധ്യതകളും ഉൾക്കൊള്ളൂന്ന വിവഭ ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് കലാലയം സജ്ജമായിട്ടുള്ളത്. മികച്ച സ്മാർട്ട് ക്ലാസ്റൂമുകൾ, സുപ്രീം കോടതി മുതലുള്ള കോടതികളുടെ നടപടികളുടെ തത്സമയ സംപ്രേക്ഷണം തത്സമയം വിദ്യാർഥികളിലേക്കു എത്തിക്കുവാനുള്ള സാങ്കേതിക സൗകര്യം, സീമാതീതമായ വിനിമയ ശേഷിയുള്ള ലൈബ്രറി സൗകര്യങ്ങൾ, ഇ-ലൈബ്രറി സൗകര്യങ്ങൾ, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറികളുമായുള്ള വിനിമയം, മികച്ച നിയമ റിപോർട്ടുകൾ,നിയമ ഗവേഷണ പുസ്തകങ്ങൾ, വിദ്യാർഥികൾക്കുള്ള നിയമവും നിയമേതരവുമായ പുസ്തകങ്ങൾ, മികച്ച ഓൺലൈൻ നിയമസ്രോതസ്സുകൾ, നിയമ ഗവേഷണസംബന്ധിയായ പ്രത്യേക വിഭാഗം, പുസ്തക വിതരണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യയായ റേഡിയോ ഫ്രീക്യുഎൻസി ഐഡന്റിഫിക്കേഷൻ ഉപയോഗിച്ചിട്ടുള്ള സമ്പ്രദായം എന്നിവ ഈ കലാലയം മുന്നോട്ടു വയ്ക്കുന്ന വിദ്യാർത്ഥി സൗഹൃദ സംവിധാനങ്ങളാണ്. കൂടാതെ ക്യാമ്പസ്സിനകത്തു പ്രവർത്തിക്കുന്ന മികച്ച സൗകര്യമുള്ള വനിതാ ഹോസ്റ്റൽ അകലങ്ങളിൽ നിന്നും ഈ കലാലയത്തിൽ പഠിക്കാൻ എത്തുന്ന വിദ്യർഥിനികൾക്കു വളരെ സൗകര്യപ്രദമായിരിക്കും.
നിലവിൽ താൽക്കാലിക കെട്ടിടത്തിൽ മികച്ച സൗകര്യത്തോടെ പ്രവർത്തിക്കുന്ന കലാലയത്തിനു പൊടിമറ്റത്തുള്ള 7 ഏക്കർ വരുന്ന ക്യാമ്പസ്സിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള കെട്ടിത്തടത്തിന്റെ നിർമ്മാണം ഉടൻ തന്നെ തുടങ്ങി അടുത്ത വർഷം പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നതാണ്.
സുപ്രീം കോടതി മുൻ ജഡ്ജി ശ്രീ. ജസ്റ്റിസ് കുരിയൻ ജോസഫ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ. ആന്റണി ഡൊമിനിക് എന്നിവർ നേതൃത്വം നൽകുന്ന ഉപദേശക സമിതിയിൽ രാജ്യത്തെ പരിണിതപ്രജ്ഞരായ അക്കാഡമിക് വിദഗദ്ധരും സിവിൽ സെർവീസിൽ ഉന്നത സ്ഥാനീയരുമായിരുന്ന പ്രഗത്ഭരുമാണ് മാർഗ്ഗനിർദ്ദേശം നൽകുന്നത്. നിയമമേഖലയിൽ രാജ്യാന്തര തലങ്ങളിൽ പ്രവർത്തിക്കുന്ന അക്കാഡമിക് വിദഗ്ധർ മാർഗ്ഗനിർദ്ദേശം നല്കുവാനുള്ളത് ഈ കലാലയത്തിന്റെ വിഭവശേഷിക്കു കൂടുതൽ ആർജവം പകരുന്നു.
അനുഭവ സമ്പത്തുള്ളതും മികച്ച യോഗ്യതയുള്ളതുമായ അധ്യാപകർ, പഠനരീതികളിൽ സ്വീകരിച്ചിട്ടുള്ള വ്യതിരിക്തത, ഓരോ വിദ്യാർത്ഥിയുടെയും അഭിരുചികൾ അറിഞ്ഞുകൊണ്ടുള്ള നൈപുണ്യ വികസനം തുടങ്ങി വളരെ ഉൾക്കാഴ്ചയോടെ പുതിയ കാലത്തിനു ഉതകുന്ന രീതിയിലുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിയയുള്ളത്. പഠന സമയത്തു തന്നെ വിദ്യാർഥികൾക്ക് സാമൂഹ്യപ്രതിബദ്ധതയോടെ സമൂഹവുമായി കണ്ണി ചേർന്ന് പ്രവർത്തിക്കുവാൻ അവസരങ്ങൾ ഒരുക്കുന്ന ഗവേഷണ പഠന കേന്ദ്രങ്ങൾക്കു രൂപം കൊടുത്തു കഴിഞ്ഞിരിക്കുന്നു. രാജ്യത്തെയും പുറത്തുമുള്ള പ്രശസ്തമായ സ്‌ഥാനപങ്ങളുമായുള്ള വിനിമയ പരിപാടികൾ, മികച്ച അഭിഭാഷക സ്ഥാപനങ്ങളുമായുള്ള വിനിമയം എന്നിവയ്ക്ക് രൂപം കൊടുത്തുവരുന്നു. പഠന മികവിനൊപ്പം അഭിഭാഷകവൃത്തി അടക്കമുള്ള പ്രായോഗിക മേഖലകളിലുള്ള അറിവുകൾ സമ്പാദിക്കുന്നതിനും ഊന്നൽ നൽകുവാനും ഉദ്ദേശിക്കുന്നു . ഇക്കാര്യത്തിൽ കാഞ്ഞിരപ്പള്ളിയിലെ ബാർ അസോസിയേഷൻ ഉൾപ്പടെ കോട്ടയം ജില്ലയിലെ വിവിധ ബാർ അസോസിയേഷനുകൾ കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുന്നോട്ടു വന്നിട്ടുള്ളത് ഈ കലാലയത്തിനു ഒരു മുതൽക്കൂട്ടാണ്. ജില്ലാ ഭരണകൂടം, ജില്ലാ ജുഡീഷ്യറി എന്നിവയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിച്ചു നിയമ പഠനം കൂടുതൽ അനുഭവവേദ്യമാക്കാൻ ശ്രമിക്കുന്നതാണ്.
ആഗോളവൽക്കരണത്തിനു ശേഷം നിയമപഠനത്തിന്റെ പരിപ്രേക്ഷ്യങ്ങൾക്കു വന്ന മാറ്റങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ടു ഒരു പുത്തൻതലമുറ സ്ഥാപനമായി അടയാളപ്പെടുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. ഒരു നാടിന്റെ സാക്ഷാത്ക്കാരമായി കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകൾ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും കേരളത്തിന്റെ ഇതര പ്രദേശങ്ങളിലും നിറഞ്ഞു നിന്ന് പ്രവർത്തനങ്ങൾ നടത്തുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ ഈ കലാലയം പ്രതിജ്ഞാബദ്ധമാണ്.
വിശദവിവരങ്ങൾ ലഭ്യമാകാൻ ബന്ധപ്പെടുക
ഹെല്പ് ലൈൻ ഫോൺ നമ്പർ 9207792377