KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒരു നാടിന്റെ മുഴുവനും പ്രാർത്ഥനകളും, സഹായങ്ങളും വിഫലം ; പ്രിയപ്പെട്ട ഹരികൃഷ്ണൻ ഓർമ്മയായി ..

കണമല : കിഡ്‌നി രോഗത്താൽ വലഞ്ഞ ഹരികൃഷ്ണനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ നാടൊന്നിച്ചിട്ടും മരണം വഴിമാറിയില്ല.
ഒരു നാടിന്റെ മുഴുവനും പ്രാർത്ഥനകളും, സഹായങ്ങളും വിഫലമാക്കികൊണ്ട് തുലാപ്പള്ളി എത്തലപ്പടി കുന്നംപള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) ഇനി നാടിന്റെ നൊമ്പരം നിറഞ്ഞ ഓർമ.

ഐത്തലപ്പടിയ്ക്ക് സമീപം വാഹനവർക്ക് ഷോപ്പ് നടത്തുകയായിരുന്ന നിർധന കുടുംബ അംഗമായ ഹരികൃഷ്ണന്റെ ചികിൽസാ ചിലവുകൾ നാട് ഏറ്റെടുത്തെങ്കിലും പ്രതീക്ഷകൾ വിഫലമായതോടെ ദുഃഖത്തിലാണ് നാട്ടുകാർ. കിഡ്നിക്ക് തകരാർ സംഭവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഹരിയെ നാട് സഹായ നിധി സ്വരൂപിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാക്കിയതിനിടെ ഇന്നായിരുന്നു മരണം കവർന്നെടുത്തത് . സംസ്കാരം ഞായർ ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ. അച്ഛൻ – ഭാസി,
അമ്മ – ജഗദമ്മ, ഭാര്യ -ആര്യാ,
മകൾ – ദീക്ഷിത, സഹോദരങ്ങൾ : ശ്രീക്കുട്ടൻ, അനന്ദു.

error: Content is protected !!