നാടിന് അഭിമാനം : അന്താരാഷ്ട്ര സാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ കരസ്ഥമാക്കി പാറത്തോട് സ്വദേശി ജൂവൽ തോമസ്

കാഞ്ഞിരപ്പള്ളി : ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ജൂണിയർ സാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കി, പാറത്തോട് ചിറ്റടി സ്വദേശി ചെറുവത്തൂർ വീട്ടിൽ ജൂവൽ തോമസ് നാടിന് അഭിമാനമായി . മത്സരത്തിൽ പങ്കെടുക്കുന്ന 50 അംഗ ഇന്ത്യൻ ടീമിലെ മൂന്ന് മലയാളി താരങ്ങളിൽ ഒരാളും, ഏക പുരുഷ അംഗം കൂടിയാണ് ജൂവൽ തോമസ് . എട്ട് രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ ആണ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത് .

കേരളാ പോലീസ് സംസ്ഥാന വോളിബോൾ താരവും, സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യനും ഷോട്ട്പുട്ടിലും, ഡിസ്കസ് ത്രോയിലും സ്റ്റേറ്റ് റെക്കോർഡ് ജേതാവും, കുട്ടിക്കാനം കെ. എ. എ -5 ബറ്റാലിയൻ സർക്കിൾ ഇൻസ്പെക്ടറുമായ ചിറ്റടി ചെറുവത്തൂർ തോമസ് സി. ജെ (ജോൺസൺ ) ന്റെയും , പീരുമേട് സി.പി.എം. സ്കൂൾ അധ്യാപിക ജിതാ തോമസിന്റെയും പുത്രനാണ് ജുവൽ തോമസ്‌ .മൂത്ത സഹോദരൻ ജീവൻ.

മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ജൂവൽ തോമസ്.

error: Content is protected !!