KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കെ.എസ്.ആർ.ടി.സി.ഡ്രൈവറെ ആദരിച്ചു

പൊൻകുന്നം : അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായ കെ.എസ്.ആർ.ടി.സി.ഡ്രൈവർ ചിറക്കടവ് ഉതിരക്കുളത്ത് കെ.ബി.രാജേഷിനെ യൂത്ത്ഫ്രണ്ട്(എം) ആദരിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയിൽ ചോറ്റി നിർമലാരാം കവലയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ച് യഥാസമയം ചികിത്സ ലഭ്യമാക്കിയതിനാണ് ആദരിച്ചത്. അപകടം നടന്നയുടൻ അതുവഴി എത്തിയ കെ.എസ്.ആർ.ടി. ബസ് നിർത്തി, ഡ്രൈവറും കണ്ടക്ടറും ചേർന്ന് നിരവധി വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തുവാൻ തയ്യാറായില്ല. പിന്നീട് കെ.എസ്.ആർ.ടി.സി.ഡ്രൈവും കണ്ടക്ടറും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

രാജേഷിന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പുരസ്‌കാരം നൽകി ആദരിച്ചു . യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, പഞ്ചായത്തംഗം അഡ്വ.സുമേഷ് ആൻഡ്രൂസ്, മാത്യു മണ്ണൂർ, ഫിനൊ പുതുപറമ്പിൽ, ജയിംസ് കുന്നപ്പള്ളി, ഷൈല റിങ്കിൾ, ജോജോ വള്ളിക്കുന്നേൽ, സേവ്യർ ഇടയ്ക്കാട്ട്, തോമാച്ചൻ വള്ളിക്കുന്നേൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!