ശുദ്ധജല ഗുണനിലവാര പരിശോധന നടത്തി

എരുമേലി ∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ, തീർഥാടകർ തമ്പടിക്കുന്ന താവളങ്ങളായ വലിയമ്പലം, കൊച്ചമ്പലം, വാവർ പള്ളി, പൊലീസ് സ്റ്റേഷൻ, സാമൂഹികാരോഗ്യ കേന്ദ്രം എരുമേലി, ദേവസ്വം ബോർഡ് സ്കൂൾ എരുമേലി തുടങ്ങി 15 ഇടങ്ങളിൽ നിന്നു ശുദ്ധജലത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചു.

പത്തനംതിട്ട ഫുഡ് സേഫ്റ്റി ലാബിലാണ് സാംപിളുകൾ പരിശോധിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ, നിഷ, എസ്.സജിത്, കെ.ജിതിൻ, ആഷ്ന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ശുചിത്വ സംവിധാനങ്ങളും കുടിവെള്ള പരിശോധനയും കർശനമാക്കിയതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

error: Content is protected !!