KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തമ്പലക്കാട് മേഖലയിൽ മിന്നലിൽ നാശനഷ്ടം

തമ്പലക്കാട് ∙ കഴിഞ്ഞ ദിവസമുണ്ടായ മിന്നലിൽ മേഖലയിൽ നാശം. ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ മിന്നലിൽ മൂലമ്പുഴപ്പടി ആഞ്ഞിലിക്കൽ അലക്സാണ്ടർ കുര്യന്റെ പലചരക്ക് കടയിലെ വയറിങ് കത്തിനശിച്ചു. കടയിലുണ്ടായിരുന്ന വൈദ്യുതി ഉപകരണങ്ങളായ ഫ്രിജ്, ത്രാസ് എന്നിവയ്ക്കു നാശമുണ്ടായി.

കട പ്രവർത്തിക്കുന്ന മുറിയുടെ തറയും ഭിത്തിയും പൊട്ടി സിമന്റ് അടർന്നു വീണു. തൊട്ടടുത്ത മുറിയിൽ പ്രവർത്തിച്ചിരുന്നു ടൂവീലർ വർക്ക് ഷോപ്പിന്റെ വയറിങ്ങും മിന്നലിൽ കത്തിനശിച്ചു. കടകളുടെ സമീപത്തുള്ള കുന്നുംപുറം റെജിമോന്റെ വീട്ടിലെ ഫ്യൂസ് പൊട്ടിത്തെറിച്ച് വയറിങ് കത്തി നശിച്ചു.

error: Content is protected !!