KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പട്ടികവർഗ ഊരുകൂട്ടം ഹിന്ദു ഫെ‍ഡറേഷൻ പ്രതിഷേധിച്ചു


എരുമേലി ∙ പട്ടികജാതിക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റിൽ 2 തവണ അപേക്ഷിച്ചിട്ടും അർഹതയുള്ള അപേക്ഷകർ ഇല്ലെങ്കിൽ തസ്തിക മറ്റു വിഭാഗങ്ങൾക്കു നൽകാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് പട്ടികവർഗ ഊരുകൂട്ടം ഹിന്ദു ഫെ‍ഡറേഷൻ. ആദിവാസി സമൂഹത്തോട് സർക്കാർ കാണിക്കുന്നത് വഞ്ചനയാണ്. ഇതിനെതിരെ ശക്തമായ സമര പരിപാടി ആരംഭിക്കാനും ഫെഡറേഷൻ തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഭാഷ് പൂഞ്ഞാർ, അശോകൻ പതാലിൽ, സിന്ധു കാലായിൽ, വിശ്വനാഥൻ കൊമ്പുകുത്തി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!