മാനദണ്ഡങ്ങൾ മറികടന്ന് ആനുകൂല്യം നൽകിയെന്ന് സിഎസ്ഡിഎസ്


എരുമേലി ∙ ശ്രീനിപുരം കോളനിയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി ഫണ്ടിൽ നിന്നു നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസനം എന്ന പദ്ധതിയിൽ മാനദണ്ഡങ്ങൾ മറികടന്ന്, പട്ടികജാതിക്കാരല്ലാത്തവർക്ക് ആനുകൂല്യം നൽകിയതായി സിഎസ്ഡിഎസ് ശ്രീനിപുരം കുടുംബയോഗം ആരോപിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി കമ്മിഷനു പരാതി നൽകി. മോഹനൻ പഴയറോഡ് അധ്യക്ഷത വഹിച്ചു. വി.കെ.ബിജു, ഷിബു കദളിപ്പറമ്പിൽ, സജി പൂവത്തുംമൂട്ടിൽ, രാജമ്മ നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!