അയ്യപ്പ ഭക്തർക്കായി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി വേണം’
പൊൻകുന്നം ∙ എരുമേലിയിലോ സമീപ പ്രദേശത്തോ അയ്യപ്പ ഭക്തർക്കായി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി വേണമെന്ന് അഖിലഭാരത അയ്യപ്പ സേവാസംഘം യൂണിയൻ കമ്മിറ്റി ആവശ്യപ്പെട്ടു.
അയ്യപ്പ ഭക്തർക്ക് പ്രാഥമിക ചികിത്സകൾ നൽകാനായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സേവാസംഘം ക്യാംപ് മുൻവർഷങ്ങളിലെ പോലെ നടത്തും. എരുമേലി, അഴുത, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അന്നദാനം നടത്തും.
അയ്യപ്പസേവാസംഘം ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.കെ.സുരേന്ദ്രൻ പാറത്തോട്, കെ.വി.എസ്.ലാൽ അഴുത എന്നിവരെ അനുമോദിച്ചു. പ്രസിഡന്റ് എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ, പി.പി.ശശിധരൻ നായർ, യൂണിയൻ വർക്കിങ് പ്രസിഡന്റ് മുരളി കുമാർ മുക്കാലി, അനിയൻ എരുമേലി, കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.