കാഞ്ഞിരപ്പള്ളിയിൽ സെന്റ് ഡൊമിനിക്സ് കോളേജ് ഓഫ് ലോ പ്രവർത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ കീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള സെന്റ് ഡൊമിനിക്സ് കോളേജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ സെന്റ് ഡൊമിനിക്സ് കോളേജ് ഓഫ് ലോ പ്രവർത്തനം ആരംഭിച്ചു.
അധ്യയനത്തിന്റെ തുടക്കമായി നടത്തുന്ന വിദ്യാരംഭം ശനിയാഴ്ച രാവിലെപത്തരയ്ക്ക് പൊടിമറ്റത്തുള്ള സെന്റ് ഡൊമിനിക്സ് കോളേജ് ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് നിർവഹിച്ചു . കോളേജ് മാനേജർ ഫാ . വർഗീസ് പരിന്തിരിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . കാഞ്ഞിരപ്പള്ളി ബിഷപ്പ് എമിരറ്റസ് മാർ മാത്യു അറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി .
മുൻ സുപ്രീം കോടതി ജഡ്ജി ശ്രീ കുരിയൻ ജോസഫ് , മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ആന്റണി ഡൊമിനിക്, ലോക്നാഥ് ബെഹ്‌റ IPS , തുടങ്ങിയവർ സംസാരിച്ചു .
യോഗത്തിൽ ജുഡീഷ്യൽ ഓഫീസർമാരും, വിവിധ അഭിഭാഷകരും, പ്രവേശനം നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് അഫിലിയേഷനും, അക്കാദമിക് പ്രോഗ്രാമുകൾക്ക് ബാർ കൗൺസിലിന്റെ അപ്രൂവലും സർക്കാരിന്റെ അനുമതികളും ലഭിച്ച ഈ സ്ഥാപനത്തിലേക്ക് കേരള ലോ എൻട്രൻസ് പരീക്ഷക്ക് ശേഷമുള്ള പ്രവേശന ലിസ്റ്റിൽ നിന്നും പഞ്ചവത്സര (BA LL. B (Hons.), BBA LL. B. (Hons.) ത്രിവത്സര നിയമ ബിരുദ (3 വർഷ unitary LL.B ) പഠന ശാഖകളിലേക്കു വളരെയധികം വിദ്യാർഥികൾ പ്രവേശനം നേടിക്കഴിഞ്ഞു. .