KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വകാര്യ ബസിന് പിന്നിൽ കെ.എസ്ആർ.ടി.സി ബസിടിച്ചു, ബസ്സിന്റെ പിന്നിൽ ഇടിച്ച ബൈക്ക് യാത്രികന് പരിക്ക്

വാഴൂർ: ദേശീയപാതയിൽ കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചു. മഴയത്ത് ബ്രേക്ക് ഇടുന്നതിനിടയിൽ തെന്നിമാറി മതിലിലിടിച്ച സ്വകാര്യ ബസിന് പിന്നിൽ കെ.എസ്ആർ.ടി.സി ബസിടിച്ചു. കെ.എസ്.ആർ.ടി.സിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.

ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. വെള്ളിയാഴ്ച രണ്ടരയോടെയായിരുന്നു അപകടം. കോട്ടയത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ സ്വകാര്യ ബസാണ് സ്‌റ്റോപ്പിൽ നിർത്തുന്നതിനിടയിൽ തെന്നി നിയന്ത്രണംവിട്ട് സമീപത്തെ വീടിന്റെ മതിലിലിടിച്ചത്. ഇതേ സമയം കോട്ടയത്തേക്ക് പോയ കെ.എസ്.ആർ.ടി.സി.ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. കെ.എസ്.ആർ.ടിയുടെ ചില്ല് തകർന്നു. സ്വകാര്യ ബസിന്റെ മുൻഭാഗവും പിൻവശവും തകർന്നു. അരമണിക്കൂറോളം ഗതാഗതം മുടങ്ങി.

error: Content is protected !!