KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡൊമിനിക്സ് ലോ കോളജിൽ വിദ്യാരംഭം


കാഞ്ഞിരപ്പള്ളി ∙ സെന്റ് ഡൊമിനിക്സ് ലോ കോളജിൽ അധ്യയനത്തിന്റെ തുടക്കമായി നടത്തുന്ന വിദ്യാരംഭം ഇന്ന് 10.30ന് കോളജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടത്തും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിക്കും. രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. എംജി സർവകലാശാലഅഫിലിയേഷനും അക്കാദമിക് പ്രോഗ്രാമുകൾക്ക് ബാർ കൗൺസിലിന്റെ അംഗീകാരവുമുണ്ട്. പഞ്ചവത്സര (ബിഎ എൽഎൽബി, ബിബിഎ എൽഎൽബി), ത്രിവത്സര നിയമ ബിരുദ (യൂണിറ്ററി എൽഎൽബി) കോഴ്സുകളി ലാണ് പ്രവേശനം.

error: Content is protected !!