കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടത്തിലെ ഓടകളുടെ മൂടികൾ അപകടകാരികൾ .. മൂടി മാറിയ ഓടയിൽ വീണ് അദ്ധ്യാപികക്ക് പരുക്കേറ്റു

കാഞ്ഞിരപ്പള്ളി ∙ ബസ് സ്റ്റാൻഡിലെ ഇരു കവാടങ്ങളിലെയും ഓടകളുടെ മൂടികൾ തകർന്ന് അപകടത്തിലേക്ക് വായ് പിളർന്നാണ് സ്ഥിതി ചെയ്യുന്നത് . കഴിഞ്ഞ ദിവസം ഓടയിലേക്ക് വീണ അധ്യാപിക നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടർന്ന് ഇവിടെ സ്ഥാപിച്ചിരുന്ന ഗ്രിൽ ഒഴുകിമാറി കുഴി തുറന്നിരിക്കുകയായിരുന്നു. ഇതറിയാതെ നടന്നുവരുന്നതിനിടെയാണ് അധ്യാപിക അപകടത്തിൽപെട്ടത്. രണ്ടടിയോളം താഴ്ച‌യുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ഗ്രിൽ പഴയ നിലയിൽ സ്ഥാപിച്ചു.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് ജംഗ്ഷൻ ബസ് സ്റ്റാൻഡിൽനിന്ന് ഇറങ്ങി പ്പോകുന്ന ഭാഗത്തേയും കയറി പ്പോകുന്ന ഭാഗത്തേയും ഓടയിലെ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാത്ത തരത്തിൽ അടഞ്ഞു കിടക്കുകയാണ്. ഓടയിലൂടെ വെള്ളം ഒഴുകാൻ കഴിയാത്തതിനാൽ ദേശീയപാതയിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ വെള്ളം കടകളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും തെറിക്കുന്ന അവസ്ഥയാണ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ടൗണിലെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നട ത്തിയെങ്കിലും ബസ് സ്റ്റാൻഡിന് മുമ്പിലെ ഓട നവീകരിക്കാൻ ദേശീയപാത വിഭാഗവും പഞ്ചായത്തും ഇനിയും തയാറായിട്ടില്ല.

ബസ് സ്റ്റാൻഡിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗം തകർന്ന നിലയിലായിട്ട് മാസങ്ങളായി. ഇറങ്ങി പോകുന്ന ഭാഗത്ത് ഓടയ്ക്കു മുകളിലൂടെ സ്ഥാപിച്ച സ്ലാബിൽ ബസിന്റെ അടി ഇടിക്കുന്ന നിലയിലാണ്. പലയിടങ്ങളിലും ടാറിംഗും കോൺക്രീറ്റും തകർന്നു. ദേശീയപാതയിൽ നിന്നു സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്ത് കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നു പോകാൻ കഴിയുന്ന വീതിയേ ഉള്ളു. ഈ ഭാഗത്ത് മുമ്പു കോൺക്രീറ്റിംഗാണ് ചെയ്തിരുന്നത്. ഇതു തകർന്നതോടെ കോൺക്രീ റ്റിംഗിനു മുകളിൽ ടാർ ചെയ്താണ് റോഡു നന്നാക്കിയത്. ഇപ്പോൾ ഈ ടാറിംഗും അടിയിലെ കോൺക്രീറ്റിംഗും തകർന്ന നിലയിലാണ്. ബസുകൾ കടന്നു പോകുമ്പോൾ കുഴികളിൽ ചാടിയും ബസിന്റെ അടിവശം ഇടിച്ചും റോഡു കൂടുതൽ തകരുന്ന സ്ഥിതിയാണ്. ബസ് സ്റ്റാൻഡിലേക്കു ബസ് കയറി വരുന്ന ഇടുങ്ങിയ വഴിയിൽ ഇരുരു വശത്തും അനധികൃതമായി വാഹനങ്ങൾ പാർക്കു പാർക്ക് ചെയ്യുന്നതു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.

സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ, ടൂവീലറുകൾ, പാഴ്സൽ വാഹനങ്ങൾ എന്നിവയുടെ അനധികൃത പാർക്കിംഗും സ്റ്റാൻഡിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്ന റോഡിലെ അനധികൃത പാർക്കിംഗും ഒഴിവാക്കി സുരക്ഷിത യാത്രയ്ക്കു സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പ്‌പിക്കും കാഞ്ഞിരപ്പള്ളി എ സ്എച്ച്ഒയ്ക്കും ബസ് ഉടമകൾ നിവേദനം നൽകിയിരിക്കുന്നു. എന്നാൽ, നടപടികളൊന്നും ആയിട്ടില്ല.

error: Content is protected !!