KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ കവാടത്തിന് ചുവട്ടിൽ മാലിന്യം തള്ളി


എരുമേലി ∙ സെന്റ്തോമസ് സ്കൂൾ ജംക്‌ഷനിലെ സ്കൂൾ കവാടത്തിനു ചുവട്ടിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളി. കച്ചവട സ്ഥാപനങ്ങളിൽ നിന്നുളള ഉപയോഗിച്ച് പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ മാലിന്യങ്ങൾ തുടങ്ങിയവയാണ് തള്ളിയത്. വാഹനത്തിലോ ചാക്കിലോ കൊണ്ടുവന്ന് ഇവിടെ തള്ളുകയായിരുന്നെന്നു സംശയിക്കുന്നു. സെന്റ് തോമസ് സ്കൂൾ, നിർമല പബ്ലിക് സ്കൂൾ തുടങ്ങിയ സ്കൂളുകളിലെ നൂറുകണക്കിനു വിദ്യാർഥികളും നാട്ടുകാരും പോകുന്ന വഴിയരികിലാണ് മാലിന്യം തള്ളിയത്.

error: Content is protected !!