കാർ മതിലിൽ ഇടിച്ച് 4 പേർക്കു പരുക്ക്
കാഞ്ഞിരപ്പള്ളി ∙ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു 5 വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു. തൊടുപുഴ സ്വദേശികളായ ശാരദ വിലാസത്തിൽ സുജിത് (34), ശബരിനാഥ് (5), ഗോപാലകൃഷ്ണ പണിക്കർ (58), ശ്രീജിത്ത് (29) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് വളവുകയത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.