എരുമേലി ശബരി വിമാനത്താവളം എത്രയും വേഗം യാഥാർത്ഥ്വമാക്കണം ; സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

കാഞ്ഞിരപ്പള്ളി : ശബരിമല തീർത്ഥാടകരടക്കമുള്ളവർക്ക് ഏറ്റവുമധികം പ്രയോജനം ചെയ്യുന്ന എരുമേലി ശബരി വിമാനത്താവളം എത്രയും വേഗം യാഥാർത്ഥ്വമാക്കണമെന്ന് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുണ്ടക്കയം ഗവ.ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തുകയും, കിടത്തി ചികിൽസ ആരംഭിക്കുകയും ചെയ്യുക, ഹിൽമെൻ സെറ്റിൽമെൻറ്റിലെ പട്ടയ നടപടികൾ ത്വരിതപ്പെടുത്തുക, തോട്ടം തൊഴിലാളികളുടെ തൊഴിൽ നികുതി ഒഴിവാക്കുക, കിഴക്കൻ മേഖലയിലെ വന്യമൃഗശല്യം ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, സർക്കാർ പദ്ധതിക്കായി സ്ഥലം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക,, പുഴകളിൽ നിന്നും മണൽവാരാൻ അനുമതി നൽകുക, തോട്ടം – പുരയിടം പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

മണിമല കൂവക്കാവ് ഗവ.ഹൈസ്കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കുക, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രക്ത ബാങ്ക് പ്രവർത്തനം തുടങ്ങുക, ദേശീയപാത 183 ന്റെയും കാഞ്ഞിരപ്പള്ളി – എരുമേലി റോഡിന്റെയും സംഗമ കേന്ദ്രമായ കാഞ്ഞിരപളളി 26-ാം മൈൽ ജംഗ്ഷൻ വികസനം യാഥാർത്ഥ്വമാക്കുക, മണിമല മുക്കടയിലെ റബ്ബർ ബോർഡിന്റെ സ്ഥലത്ത് വ്യവസായ പാർക്ക് അനുവദിച്ച് തൊഴിൽ സാധ്യത വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

റബ്ബറിന്റെ ഇറക്കുമതി അവസാനിപ്പിച്ച് റബ്ബർ കർഷകർക്ക് ഉയർന്ന വില ലഭിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പി എസ് സുരേന്ദ്രൻ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി കെ രാജേഷ് ചർച്ചയ്ക്ക് മറുപടി പറഞ്ഞു.ജില്ലാ സെക്രട്ടറി എ വി റസൽ , മുതിർന്ന നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്, ടി ആർ രഘുനാഥ്, , കെ എ o രാധാകൃഷ്ണൻ ,കൃഷ്ണ കുമാരി രാജശേഖരൻ, അഡ്വ.റെജി സഖറിയാ , ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ: പി ഷാനവാസ്, തങ്കമ്മ ജോർജ്കുട്ടി, ഷമീം അഹമ്മദ് എന്നിവർ സംസാരിച്ചു.

error: Content is protected !!