KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അയ്യപ്പ സേവാ സമാജം സേവാകേന്ദ്രം ഉദ്‌ഘാടനം ചെയ്തു

എരുമേലി : ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ അന്നദാന സേവ കേന്ദ്രം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റ് കാളിദാസ ഭട്ടതിരി അധ്യക്ഷത വഹിച്ചു. സേവ സമാജം ദക്ഷിണ മേഖല ക്ഷേത്രീയ ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീ ശങ്കർ, ഉത്തര തമിഴ്നാട് അയ്യപ്പ സേവാ സമാജം ജനറൽ സെക്രട്ടറി ഇ.എൻ. ജയറാം, ആർഎസ്എസ് വിഭാഗ് സേവാ പ്രമുഖ് ആർ. രാജേഷ്, ജില്ലാ സെക്രട്ടറി രാജ്മോഹൻ കൈതാരം, സംസ്ഥാന സെക്രട്ടറി എസ്. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!