ഇ – കാണിക്ക സംവിധാനം
ഇളങ്ങുളം ∙ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ധർമശാസ്താ ക്ഷേത്രത്തിൽ ഇ – കാണിക്ക സംവിധാനം ഏർപ്പെടുത്തി. ഫെഡറൽ ബാങ്ക് പൊൻകുന്നം ശാഖാ മാനേജർ എൻ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി ഡി.കെ.സുനിൽകുമാർ, ഖജാൻജി വി.കെ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.