ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം
ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം 23-ന് നടത്തും. പുലർച്ചെ 3.30-ന് അഷ്ടമിദർശനം, 5.30-ന് ഉഷക്കാവടി, എട്ടിന് താന്നുവേലിൽ ശാസ്താക്ഷേത്രം, പൊൻകുന്നം പുതിയകാവ്, മണക്കാട്ട് ഭദ്രാക്ഷേത്രങ്ങളിലേക്ക് കാവടി നിറയ്ക്കാൻ പുറപ്പെടൽ. ഉച്ചയ്ക്ക് 12-ന് ക്ഷേത്രത്തിന് കിഴക്കേനടയിൽ കാവടിസംഗമം, 12.30-ന് പ്രസാദമൂട്ട്, വൈകീട്ട് 6.30-ന് അഷ്ടമിവിളക്ക്.
ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കാവടിയെടുക്കുന്നവർ വ്യാഴാഴ്ച തെക്കേത്തുകവല താന്നുവേലിൽ ധർമശാസ്താക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദർശനഘോഷയാത്ര നടത്തി. ചെറുവള്ളി ചിത് സ്വരൂപ തീർഥപാദാശ്രമത്തിലും ദർശനം നടത്തി. വെള്ളിയാഴ്ച പൊൻകുന്നം പുതിയകാവ് ക്ഷേത്രം, മണക്കാട്ട് ഭദ്രാക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദർശനഘോഷയാത്രയുണ്ട്.