KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്‌കൂൾ പാചകത്തൊഴിലാളികൾ ധർണ നടത്തി

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ സ്‌കൂൾ പാചകത്തൊഴിലാളികൾ കാഞ്ഞിരപ്പള്ളി എ.ഇ.ഒ.ഓഫീസിന് മുൻപിൽ പ്രകടനവും ധർണയും നടത്തി. രണ്ടുമാസമായി വേതനം കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

വേതനകുടിശ്ശിക നൽകുക, വർഷം തോറുമുള്ള വർധനവ് നടപ്പാക്കുക, സംസ്ഥാനസർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

തൊഴിലാളി കൂട്ടായ്മയുടെ പ്രസിഡന്റ് വി.എൻ.ബിന്ദു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആശ അധ്യക്ഷത വഹിച്ചു. ജയശ്രീ ഗോപാലകൃഷ്ണൻ, രജനി ഷാജി, സിന്ധു, സാലി തോമസ്, ഗീത ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!