കോൺഗ്രസ് നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് തിങ്കളാഴ്ച
കാഞ്ഞിരപ്പള്ളി: വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യണമെന്നും , മെമ്പർ സ്ഥാനം രാജിവെക്കണം എന്നും ആവശ്യപ്പെട്ടും തിങ്കളാഴ്ച രാവിലെ 10-ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കറുകച്ചാല്‍, മുണ്ടക്കയം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ മാർച്ച് . പോലീസ് സംഭവത്തില്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. സര്‍ക്കാര്‍ സംരക്ഷിക്കാൻല് ശ്രമിച്ചാല്‍ നിയമത്തിന്റെ സഹായത്തോടെ ഏതറ്റം വരെ പോകുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എ. സലീം, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ. ഷമീർ, റോണി കെ. ബേബി, -പ്രകാശ് പുളിക്കൻ എന്നെ വരും , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ: പി ജി രാജ്, മുണ്ടക്കയം ബ്ലോക്ക് പ്രസിഡണ്ട് ബിനു മറ്റക്കര , കറുകച്ചാൽ ബ്ലോക്ക് പ്രസിഡൻ്റ് മനോജ് തോമസ്, പൂഞ്ഞാർ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. കെ. സതീഷ് കുമാർ എന്നിവരും ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു ഷിജു, ഡാനി ജോസ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം മൊബൈലില്‍ നിയമവിരുദ്ധമായി ചിത്രീകരിച്ചതിന് കോണ്‍ഗ്രസ് വനിതാ അംഗത്തെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപിച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിക്കെതിരെ കൂട്ടിക്കല്‍ ഡിവിഷനംഗം അനു ഷിജുവാണ് പോലീസില്‍ പരാതി നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗം ചട്ട വിരുദ്ധമായി ദ്യശ്യം ചിത്രീകരിച്ചത് തടഞ്ഞപ്പോള്‍ പ്രസിഡന്റിനെ അസഭ്യം പറയുകയും തടഞ്ഞ് വെക്കുകയും കയ്യേറ്റത്തിന് ശ്രമിച്ചതിനെതിരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷും പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് അംഗങ്ങളുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ജോളി മടുക്കക്കുഴിയും പറഞ്ഞു.