പുതുവത്സരാഘോഷത്തിനായി പോയ സംഘത്തിന്റെ കാർ കൊക്കയിലേക്ക് മറിഞ്ഞു. കാഞ്ഞിരപ്പള്ളി സ്വദേശി യുവാവ് മരണപെട്ടു.

കാഞ്ഞിരപ്പള്ളി :കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി സുഹൃത്തുക്കൾ പുറത്തിറങ്ങിയ സമയം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവുമായി കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

error: Content is protected !!