കാരികുളം ഫാത്തിമ മാതാ പള്ളിയിൽ രാപകൽ അഖണ്ഡജപമാല പ്രാർത്ഥന നടത്തുന്നു.
കാരികുളം ഫാത്തിമ മാതാ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിദേശത്തും നാട്ടിലും ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുവർഷമായി രാപകൽ അഖണ്ഡജപമാല പ്രാർത്ഥന നടത്തുന്നു . അതോടൊപ്പം മാതൃവേദിസംഘടനയുടെ നേതൃത്വത്തിൽ രണ്ട് തവണ ആയിരംമണി ജപമാല നടത്തുകയുണ്ടായി .
ജൂബിലിയുടെ ഏറ്റവും അടുത്ത ഒരുക്കം എന്നനിലയിൽ ജനുവരി ഒന്നിന് ആയിരംമണി ജപമാല പ്രാർത്ഥന നടത്തുകയുണ്ടായി . ഈ പ്രാർത്ഥനയുടെ ഫലമായി ഇടവക ജനങ്ങളെ ആത്മീയമായി ജൂബിലിയാഘോഷത്തിലേക്ക് ഒരുക്കാനും സ്വയം ഒരുങ്ങുവാനും അമ്മമാർക്ക് സാധിക്കുന്നുണ്ട്. ഇതിനുവേണ്ട പ്രോത്സാഹനവും സഹായവും നാൽകുന്നത് ഇടവക വികാരിയും മാതൃവേദി ഡയറക്ടുമായ ഫാ. ജോസ് കാരിമറ്റവും, ആനിമേറ്റർ സിസ്റ്റർ ഷാനി മരിയ എസ് എം എസുമാണ് . ഇടവക മാതൃവേദി പ്രസിഡന്റ് ബീന ബെന്നി പുത്തൻപുരയ്ക്കലും, സെക്രട്ടറി ഡയാന സജി കാക്കനാട്ടും നേതൃത്വം നൽകുന്നു.