മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുതിർന്ന പൗരന്മാർക്കായി നടത്തുന്ന യുത്രിഎ (യൂണിവേഴ്‌സിറ്റി ഓഫ് ദ തേർഡ് ഏജ്) സംസ്ഥാന സമ്മേളനം 10,11,12 തീയതികളിൽ വാഴൂരില്‍ നടക്കും
പൊൻകുന്നം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുതിർന്ന പൗരന്മാർക്കായി നടത്തുന്ന യുത്രിഎ (യൂണിവേഴ്‌സിറ്റി ഓഫ് ദ തേർഡ് ഏജ്)യുടെ സംസ്ഥാന സമ്മേളനം 10,11,12 തീയതികളിൽ വാഴൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബട്ടർഫ്‌ളെ ഫൗണ്ടേഷൻ ഫോർ തീം സെന്റേർഡ് ഇന്ററാക്‌ഷനും വാഴൂർ ഗ്രാമപഞ്ചായത്തും സഹസംഘാടകരായി വാഴൂര്‍ അനുഗ്രഹ റിന്യൂവൽ സെന്ററില്‍ വച്ചാണ് സമ്മേളനം നടത്തുന്നത്. വൈസ് ചാൻസിലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. എം.ജി.യൂത്രിഎ ഡയറക്‌ടർ ഡോ. ടോണി.കെ. തോമസ് അധ്യക്ഷത വഹിക്കും. മെന്റർ ഡോ.സി. തോമസ് എബ്രാഹം ആമുഖ പ്രസംഗം നടത്തും. ചീഫ്.വിപ്പ്.ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും.
സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.റെജി സക്കറിയ,ഡോ.കെ.ആർ.ബൈജു,എം.ജി.യുത്രിഎ ഉപദേശക സമിതിയംഗം പ്രൊഫ.ബീന മാത്യു,മുന്‍ പഞ്ചായത്ത് പ്രസിഡന്റ്റ് വി.പി.റെജി തുടങ്ങിയവർ സംസാരിക്കും. മുതിർന്നവർ രചിച്ച പത്തു പുസ്‌തകങ്ങളുടെ പ്രകാശനം, ശലഭവാണി റേഡിയോയുടെ ഉദ്ഘാടനം, ഹോങ്കോങ്ങിലെ അന്തർദേശീയ യുത്രിഎ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തിന് യാത്രയയപ്പ്, മുതിർന്നവരും നവസമൂഹരചനയും’ എന്ന വിഷയത്തില്‍ ശില്പശാലകൾ, മുതിർന്നവരുടെ കലാമേളകൾ എന്നിവ നടക്കും. ഫാ.ഡോ. ജോസ് ആന്റണി, ചന്ദ്രദാസ് കേശവപിള്ള,ജോയി തങ്കി,ഫ്രൊഫ.ജി.ആൽബി എന്നിവരെ ആദരിക്കും. വിവിധ ജില്ലകളിൽ നിന്നായി 200 പേർ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തിൽ ഡോ.ടോണി .കെ .തോമസ്, അഡ്വ.ഗീതാ സരസ്, പ്രൊഫ. ജോബി ജോസഫ്, ജനറൽ കൺവീനർ അക്കമ്മ മാത്യു, സധീര ഉദയകുമാർ, ഡോ.സി.തോമസ് ഏബ്രഹാം, ഇന്ദിരാ കുമാരി, ജയലക്ഷ്മി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.