NAAC – MBGL – കോർ കമ്മിറ്റിയിൽ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലില്ലിക്കുട്ടി ജേക്കബ് അംഗമായി.
കാഞ്ഞിരപ്പള്ളി : നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) മെച്യൂരിറ്റി ബേസ്റ്റ് ഗ്രേഡ് ലെവൽ (MBGL) കോർ കമ്മിറ്റിയിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലില്ലിക്കുട്ടി ജേക്കബ് നിയമിതയായി. അക്രിഡിറ്റേഷനിലും റാങ്കിങ്ങിലും ആവശ്യമായ പരിഷ്ക്കാരങ്ങൾ സംബന്ധിച്ച ഡോ. രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുന്നതിന് വികസിപ്പിക്കുന്നതിനാണ് വേണ്ട ചട്ടക്കൂടും എംബിജിൽ പ്രവർത്തനരീതിയും കോർ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപത് അംഗ കോർ കമ്മിറ്റിയിലാണ് കേരളത്തിൽ നിന്ന് ഡോ. ലില്ലിക്കുട്ടി ജേക്കബ് നിയമിത ആയിരിക്കുന്നത്.
ഡോ. ലില്ലിക്കുട്ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവന്തപുരത്തു നിന്ന് ബിടെക് ബിരുദവും, ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (IIT) ചെന്നൈയിൽ നിന്ന് എം ടെക് ബിരുദാനന്തര ബിരുദവും,ഇന്ത്യൻ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് സയൻസ് (IISc )ബാംഗ്ലൂരിൽ നിന്ന് ഡോക്ടറേറ്റും, കൊറിയ അഡ്വാൻസ്പ് ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി(KAIST) ൽ നിന്നു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT)കോഴിക്കോട്, നാഷണൽ യൂണിവേഴ്‌സിറ്റി സിംഗപ്പൂർ (NUS ) യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ (USF) എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. ഡിസ്ടിൻഗ്യുഷ് എഞ്ചിനീയറിംഗ് ടീച്ചർ ഓഫ് കേരള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ഡോ. ലില്ലിക്കുട്ടി ജേക്കബിനെ തേടിയെത്തിയിട്ടുണ്ട്.
ഡോ. ലില്ലിക്കുട്ടി ജേക്കബിന്റെ അക്കാദമിക ഭരണ രംഗത്തെ പരിചയവും സംഭാവനകളും പരിഗണിച്ചാണ് ഈ പുതിയ നിയമനം. 2022 മുതൽ അമൽജ്യോതി കോളേജിൻറെ പ്രിൻസിപ്പലായി സ്തുത്യർഹമായ സേവനം നിർവഹിച്ചു വരുന്നു.
തിടനാട് കുന്നേൽ ഡോ. പോൾ ജോസഫ് ആണ് ഭർത്താവ്. ഏക മകൻ ഡോ. ജോസ് കെ പോൾ, പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോളജി വിഭാഗത്തിൽ സേവനം ചെയുന്നു.