കര്‍ഷക സമുദ്ധാരണത്തിനായി ഇൻഫാം മഹാരാഷ്ട്രയിലും.
കാഞ്ഞിരപ്പള്ളി: മഹാരാഷ്ട്രയിൽ നിന്നുള്ള ഇൻഫാം എക്‌സിക്യൂട്ടീവ് അംഗങ്ങൾ പാറത്തോട്ടിലെ ഇൻഫാം കേന്ദ്ര ആസ്ഥാനം സന്ദര്‍ശിച്ചു. ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ സംഘാംഗങ്ങളെ സ്വീകരിച്ചു. കേരളത്തിലെ കൃഷിരീതികള്‍ കണ്ടു മനസ്സിലാക്കുക, കാര്‍ഷികോത്പ്പന്നങ്ങളുടെ മൂല്യവര്‍ധിത സംരംഭങ്ങളെക്കുറിച്ച് പഠിക്കുക, സുസ്ഥിര കൃഷി വികസനത്തെക്കുറച്ച് മനസിലാക്കുക, ചെറുകിട നാമമാത്ര കര്‍ഷകരെ ഏകോപിപ്പിക്കുക എന്നീ വിഷയങ്ങളില്‍ ദേശീയ ചെയര്‍മാനുമായി സംഘം ചര്‍ച്ച നടത്തി.
പ്രസിഡന്റ് വര്‍ഷ ദനാവോ, വൈസ് പ്രസിഡന്റ് അജയ് ദേര്‍ഘരേ, സെക്രട്ടറി പന്ദാരി വാഗ്മരേ, ജോയിന്റ് സെക്രട്ടറി സന്തോഷ് സലാം, ട്രഷറര്‍ ജാന്‍വി മഹേഷ്‌കര്‍, കമ്മിറ്റി മെംബര്‍മാരായ അജയ് തിരാങ്കര്‍, ദിഗംബര്‍ കാള്‍വാലെ, സുധാകര്‍ കാംബിള്‍, ബാലാജി ജാദവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കര്‍ഷകോന്നമനത്തിനു സഹായിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും മണ്ണിന്റെ ഗുണനിലവാരം വീണ്ടെടുക്കാനുള്ള നടപടികള്‍ക്കു മുന്‍തൂക്കം നല്‍കണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ മഹാരാഷ്ട്ര സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു.