മതമൈത്രിയുടെ ചന്തമായി എരുമേലി ചന്ദനക്കുടം

എരുമേലി : മഴ പെയ്തൊഴിഞ്ഞ സന്ധ്യയോടെ നഗരരാവിന് ഒരുമയുടെ ചന്തമേകിയ ചന്ദനക്കുടാഘോഷം കാണാൻ എത്തിയത് ആയിരങ്ങൾ. എരുമേലി പട്ടണത്തിൽ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയ്ക്കു പോലും മതസാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതിയ എരുമേലി ചന്ദനക്കുടം ആഘോഷത്തിന്റെ ആവേശം ചോർത്താനായില്ല. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. ഘോഷയാത്ര പേട്ടക്കവലയിൽനിന്ന് ആരംഭിച്ചതോടെ മഴമാറി. ഇതോടെ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനു നാടിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് ജനം ഒഴുകിയെത്തി.

ഘോഷയാത്രയുടെ യാത്രാ വഴികളിൽ നിറദീപങ്ങളാൽ അലങ്കരിച്ചാണ് നാടു വരവേറ്റത്. വാദ്യമേളഘോഷങ്ങളോടയാണു ഘോഷയാത്ര കടന്നു
പോയത്. ശിങ്കാരിമേളം, ചെണ്ടമേളം, തമ്പോലം, നിലക്കാവടി, ജിണ്ട് കാവടി, ഫിഷ് ഡാൻസ്, പോപ്പർ ഇവന്റ് തുടങ്ങിയ കലാപരി പാടികളും ഘോഷയാത്രയ്ക്ക് മാറ്റ് കുട്ടി. നൈനാർ മസ്ജിദിൽ നിന്ന് രാത്രി ഏഴരയ്ക്കാണു ഘോഷയാത്ര പുറപ്പെട്ടത്. ചന്ദനക്കുടം ഘോഷയാത്ര ചരള സി പടി, ചരളപ്പളളി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പേട്ടക്കവല, കൊച്ചമ്പലം, ആരോഗ്യവകുപ്പ്, വലിയമ്പലം, ചെമ്പകത്തുങ്കൽ സ്റ്റേഡിയം, പൊലീസ് സ്റ്റേഷൻ, കെഎസ്ഇബി ഓഫിസ് എത്തി തിരിച്ച് രാജാപ്പടി, കെഎസ്ആർടിസി, മാർക്കറ്റ് ജംക്ഷൻ, വാഴക്കാല, വിലങ്ങുപാറ എന്നിവിടങ്ങളിൽ ഒരുക്കിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുലർച്ചെ പള്ളിയങ്കണത്തിൽ സമാപിച്ചു.

error: Content is protected !!