ചന്ദനക്കുടം ആഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തിൽ രണ്ട് മന്ത്രിമാർ പങ്കെടുത്തു .
എരുമേലി ചന്ദനക്കുടം ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ചന്ദനക്കുടം ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ശബരിമല ദർശനത്തിന് എത്തുന്ന ഓരോ അയ്യപ്പ ഭക്തരെയും സ്വന്തം സഹോദരങ്ങളായി സ്വീകരിക്കുന്ന എരുമേലിയുടെ സ്നേഹം വിദ്വേഷങ്ങളിൽ കലഹിക്കുന്നവർക്ക് മാറ്റത്തിന്റെ പാത ഒരുക്കട്ടെയെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്നതിന്റെ നേർകാഴ്ചയാണ് എരുമേലിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇന്നലെ രാത്രി ഏഴരയോടെ ആണ് ചന്ദനക്കുട ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. എല്ലാവരും ഒന്നാണ് എന്ന് സന്ദേശം പകരുകയാണ് എരുമേലിയിലെ ചന്ദനക്കുടവും പേട്ടതുള്ളലുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇവിടെ ജാതിയുടെ പേരിൽ കലഹമില്ല. പകരം സൗഹാർദമാണ് എന്നും. നമ്മുടെ കേരളം രാജ്യത്ത് മാതൃക ആയത് പോലെ എരുമേലി സാഹോദര്യത്തിന്റെ നാടായി ലോകത്തിന് മാതൃകയായ മഹത്തായ ഇടമായിരിക്കുന്നു. എരുമേലിയിലെ വിമാനത്താവള നിർമാണം ഉടനെ ആരംഭിക്കാൻ സംസ്ഥാന സർക്കാരിൽ നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നാനാ ജാതി മതസ്ഥർ കൈ പിടിച്ച് സ്നേഹത്തോടെ ഒരുമിക്കുന്ന വിദ്വേഷമില്ലാത്ത എരുമേലിയാണ് രാജ്യത്തിന്റെ എക്കാലത്തെയും അഭിമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മഹല്ലാ ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ ജോൺ വി. സാമുവൽ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എഡിഎം ബീന പി.ആനന്ദ്, പഞ്ചായത്ത് പ്രസിഡ ന്റ് മറിയാമ്മ സണ്ണി, ഡപ്യുട്ടി കല കർ ഉഷ ബിന്ദു, എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ.അജി, ജമാഅത്ത സെക്രട്ടറി മിതുലാജ് പുത്തൻവീട്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകർ, ബ്ലോക്ക് പഞ്ചയത്ത് അംഗം ടി.എസ്.കൃഷ്ണകുമാർ, സിപിഎം ഏരിയ സെക്രട്ടറി കെ.രാജേഷ്, പഞ്ചായത്ത് അം ങ്ങളായ അനിത സന്തോഷ്, തങ്കമ്മ ജോർജുകുട്ടി, അനിശ്രീ സാബു തുടങ്ങിയവർ പ്രസംഗിച്ചു.
