ജോജി വാളിപ്ലാക്കൽ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി
കാഞ്ഞിരപ്പള്ളി : കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോജി വാളിപ്ലാക്കലിനെ (കാഞ്ഞിരപ്പള്ളി) പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി നോമിനേറ്റ് ചെയ്തു.
1980 മുതല്‍ പി.ജെ. ജോസഫിനൊപ്പം അടിഉറച്ച് നില്‍ക്കുന്ന ജോജി, വിദ്യാര്‍ത്ഥി, യുവജന, രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. കെ.എസ്.സി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ യൂണിറ്റ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍, കര്‍ഷക യൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി 4 വര്‍ഷം കലാലയ യൂണിയനിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, പാറത്തോട് സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. കാഞ്ഞിരപ്പള്ളി വൈസ്‌മെന്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി അഗ്രികള്‍ച്ചറല്‍ & ഡയറി, ഡെവലപ്‌മെന്റ് കമ്പനി, ഫെര്‍ട്ടിലാന്റ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ ഡയറക്ടര്‍ബോര്‍ഡ് മെമ്പറുമാണ്.
തുടര്‍ച്ചയായി 2018 മുതല്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന അന്താരാഷ്ട്ര നിലയില്‍ നടത്തുന്ന (ഇന്‍ഡ്യാ റബ്ബര്‍മിറ്റ്) റബ്ബര്‍ മേഖലയിലെ ചെറുകിട നാമമാത്ര കൃഷിക്കാരുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. സെന്‍ട്രല്‍ ട്രാവന്‍കൂറില്‍ റബ്ബര്‍ & പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റു കൂടിയായ ജോജി വാളിപ്ലാക്കല്‍ നിരവധി കാര്‍ഷിക സമതികളില്‍ അംഗവും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 2020 ല്‍ തായ്‌ലന്റില്‍ നടന്ന പൈനാപ്പിള്‍ കൃഷിക്കാരുടെ ലോക സമ്മേളനത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
യന്ത്രവല്‍ക്കരണത്തിലൂടെയും ആധുനിക കൃഷിയിലൂടെയും വാണിജ്യ കൃഷിയെക്കുറിച്ചും, ഉല്‍പാദനവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി ഏറ്റവും പുതിയ വളപ്രയോഗ സാങ്കേതിക വിദ്യകളിലൂടെ കാര്‍ഷിക സാങ്കേതിക വിദ്യകളുടെ വ്യാപനത്തെക്കുറിച്ചും, എഞ്ചിനീയറിംഗ് കോളേജുകളുമായും കാര്‍ഷിക സര്‍വകലാശാലകളുമായും സഹകരിച്ച് കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്നതിലൂടെ യുവതലമുറയെ പ്രധാന കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനെക്കുറിച്ചും ജോജി വിവിധ സംവാദങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.