ഷമീം അഹമ്മദ്: സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി
കാഞ്ഞിരപ്പള്ളി : സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയായി ഷമീം അഹമ്മദിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച സീതാറാം യെച്ചൂരി ഭവനിൽ ചേർന്ന യോഗത്തിൽ വെച്ചാണ് തെരഞ്ഞെടുത്തത്. ഏരിയാ സെക്രട്ടറിയായിരുന്ന കെ രാജേഷ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ഷമീം അഹമ്മദ് നിലവിൽ ജില്ലാ കമ്മിറ്റിയംഗമാണ്. എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട്, ജോയിൻറ്റ് സെക്രട്ടറി, ഡിവൈ എഫ് ഐ ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കേരള കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. യോഗത്തിൽ ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ തങ്കമ്മ ജോർജ്കുട്ടി, ഷമീം അഹമ്മദ് എന്നിവർ പങ്കെടുത്തു.