കോഴിത്തീറ്റയുമായി പോയ ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു

പൊൻകുന്നം : കോഴിത്തീറ്റയുമായി പോയ ലോറിമറിഞ്ഞു: ആർക്കും പരിക്കില്ല. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി തേക്കും മൂട്ടിൽ മണിമലയാറ്റിലേക്ക് ലോറി മറിയുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ടലോറി റോഡിലെ വൈദ്യുതിത്തൂണുകൾ ഇടിച്ചു തകർത്ത്‌ ആറ്റിലേക്ക് ആദ്യംമറിഞ്ഞ് റബർ മരത്തിൽ തട്ടി നിന്നു. അപ്പോഴേക്കും ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും, ക്ലീനറും ഇറങ്ങി മിനിറ്റുകൾക്കകം റബർ മരത്തിൽ നിന്നും തെന്നിമാറി ആറ്റിലേക്ക് ലോറി പതിക്കുകയായിരുന്നു. ആ സമയംകൊണ്ട് ലോറിയിലെ ജീവനക്കാർ ലോറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടതോടെ വൻദുരന്തം ഒഴിവായി

error: Content is protected !!