അപകടം കുറയ്ക്കാൻ സ്ഥാപിച്ച സ്പീഡ് ബ്രേക്കറിൽ തട്ടിയ ഓട്ടോ നിയന്ത്രണം തെറ്റി ബസ്സിൽ ഇടിച്ച് അപകടം ; ഓട്ടോ ഓടിച്ച ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
എലിക്കുളം: ആന്ധ്രാപ്രദേശിൽ നിന്നും ശബരിമലയ്ക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇളങ്ങുളം പള്ളിയ്ക്ക് സമീപം താമസിക്കുന്ന അരിച്ചാലിൽ എബിനെ ( 34 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.30 ന് പാലാ പൊൻകുന്നം റൂട്ടിൽ എലിക്കുളം അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം. വാഹനങ്ങളുടെ വേഗം കുറച്ച്, യാത്ര സുരക്ഷിതമാക്കുവാൻ റോഡിൽ സ്ഥാപിച്ചിരുന്ന സ്പീഡ് ബ്രേക്കറിലിടിച്ചതിന് ശേഷം ഓട്ടോ നിയന്ത്രണം തെറ്റി ബസിൽ ഇടിക്കുകയായിരുന്നു . അപകടത്തിൽ ഓട്ടോ റിക്ഷ പൂർണമായും തകർന്നു .
പരിക്കേറ്റ എബിൻ പാലാ – പിണ്ണാക്കനാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ആലിപ്പഴം ( വളയത്തിൽ ) എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ്. രാവിലെ സർവ്വീസ് ആരംഭിക്കാൻ പൈകയിലേയ്ക്ക് ഓട്ടോറിക്ഷയിൽ സ്പീഡിൽ പോകുമ്പോഴാണ് ബ്രേക്കറിലിടിച്ച് എതിരെ വന്ന ആന്ധ്രാ തീർത്ഥാടക ബസിൽ ഇടിച്ചുകയറിയത്.
കഴിഞ്ഞ ദിവസം ഇവിടെ വെച്ച് ശബരിമലയ്ക്ക് പിതാവിനോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് കുട്ടികളെ എതിരെ വന്ന പൊൻകുന്നം സ്വദേശിയായ യുവതി ഓടിച്ചിരുന്ന കാർ ഇടിച്ചു വീഴ്തിയിരുന്നു. അപകടങ്ങൾ തുടർച്ചയായതിനെ തുടർന്ന് വാഹനങ്ങളുടെ വേഗത കുറക്കാൻ
ഇവിടെ പൊൻകുന്നം പോലീസിന്റെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയും ചെയ്താണ്. എന്നിട്ടും അപകടമുണ്ടായത് നാട്ടുകാരെ അമ്പരിപ്പിച്ചിരിക്കുകയാണ്.