ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ആറാട്ട് ഉത്സവം
പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച വൈകിട്ട് ആയിരങ്ങളെ സാക്ഷിനിർത്തി, ആറാട്ട് ഉത്സവം നടന്നു . ഗജരത്നം കാഞ്ഞിരക്കാട്ട് ശേഖരൻ ഭഗവാന്റെ പൊൻതിടമ്പേറ്റി. മുണ്ടയ്ക്കൽ ശിവനന്ദൻ, കാളകുത്തൻ കണ്ണൻ, ചിറക്കാട്ട് നീലകണ്ഠൻ, കുളമാക്കൽ ഗണേശൻ എന്നീ ഗജവീരന്മാർ അകമ്പടി സേവിച്ചു .
ഞായറാഴ്ച രാവിലെ 7 30 ന് ധർമ്മശാസ്താ നാരായണ സമിതി. നാരായണീയ പാരായണം നടന്നു 10.15 മുതൽ മഹാപ്രസാദമൂട്ട് നടന്നു . തിരുവരങ്ങിൽ 10 മുതൽ വാരിയേഴ്സ് വോയ്സ് പാലാ അവതരിപ്പിച്ച ഭക്തിഗാനസുധ നടന്നു . വൈകിട്ട് അഞ്ചുമണിയോടെ ആറാട്ട് ബലിയും, തുടർന്ന് കൊടിയിറക്ക്, ആറാട്ടിനു പുറപ്പെട്ടു . വെള്ളാങ്കാവ് തീർത്ഥകടവിൽ ആണ് തിരുവാറാട്ട് നടന്നത്. തുടർന്ന് രാത്രി ഏഴുമണിയോടെ
ആറാട്ട് എതിരേല്പ് നടന്നു . വർണ മനോഹരമായ ആറാട്ട് ഘോഷ യാത്രയിൽ സതീഷ് ചന്ദ്രൻ ആർപ്പൂക്കര മയൂര നൃത്തം അവതരിപ്പിച്ചു . ബാലാജി ഗുരുകുലം രാമപുരം പഞ്ചവാദ്യം അവതരിപ്പിച്ചു .