വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി
പനമറ്റം: ദേശീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എസ്.രാജീവ് അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ പ്രൊഫ.വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, സൂര്യമോൾ, എസ്.ഷാജി, എം.ആർ.സരീഷ്‌കുമാർ, ബി.ഹരികൃഷ്ണൻ, കെ.ഷിബു, ജിഷമോൾ ടി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
മുൻസെക്രട്ടറി അക്കാട്ട് കെ.എസ്.ഭാസ്‌കരൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികളായ ദുർഗ എസ്.നായർ, ജി.മഹാലക്ഷ്മി, അനഘ രാജ്, ആദിദേവ് സുരേഷ് എന്നിവർക്ക് കറിക്കാട്ടൂർ എം.കെ.ഭാസ്‌കരൻ നായരുടെ പേരിലുള്ള പുരസ്‌കാരം നൽകി. വനിത വായനമത്സരത്തിലെ ജില്ലാതല വിജയി സി.കെ.ജയശ്രീ, ഹൈസ്‌കൂൾ വായന മത്സരത്തിലെ താലൂക്ക്തല വിജയി നന്ദന അനൂപ്, എം.എ.ജ്യോതിഷം റാങ്ക് ജേതാവ് മാധവ് എം.ഗണകൻ എന്നിവരെ അനുമോദിച്ചു.
ദീപ പാലനാട്, മീര റാംമോഹൻ എന്നിവരുടെ കഥകളിപ്പദ കച്ചേരി നടത്തി.