ക്ഷീരമേഖലയിലെ മികച്ച പ്രവർത്തനത്തിന് വാഴൂർ ബ്ലോക്ക് പഞ്ചായത്തിന് അവാർഡ്

വാഴൂർ: 2023-24 വാർഷിക പദ്ധതിയിൽ കോട്ടയം ജില്ലയിൽ ക്ഷീരമേഖലയ്ക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതിനുള്ള അവാർഡ് വാഴൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. 37.4 ലക്ഷം രൂപയാണ് ഈ മേഖലയ്ക്കായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. ക്ഷീരകർഷകർക്ക് കാലിത്തീറ്റ, പാലിന് :സബ്സിഡി, മിനി ഡയറി ഫാം തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കിയത്.

ജില്ലാ ക്ഷീര സംഗമത്തിൽ വച്ച് മൃഗസംരക്ഷണ -ക്ഷീര വികസ വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മുകേഷ് കെ. മണി, വികസനകാര്യ സ്റ്റാന്റിംഗ്   കമ്മറ്റി ചെയർമാൻ  ഷാജി പാമ്പൂരി ,മെമ്പർ ബി.രവീന്ദ്രൻ നായർ, ക്ഷീര വികസന ഓഫീസർ ടി.എസ്. ഷിഹാബുദ്ദീൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
error: Content is protected !!