ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ മുണ്ടക്കയത്ത് ഗാന്ധി സ്‌ക്വയറും ശിൽപ്പവും സ്ഥാപിക്കും

മുണ്ടക്കയം പഞ്ചായത്തിന്റെ 2025-26 വർഷത്തെ 11 കോടി 98 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വികസന സെമിനാറിൽ അവതരിപ്പിച്ചു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധി സ്‌ക്വയറും, ശിൽപ്പവും സ്ഥാപിക്കും. ‘വയോജനങ്ങൾക്ക് മിണ്ടാനും പറയാനും ഒരിടം “, യുവജനങ്ങൾക്ക് എല്ലാ മാസവും തൊഴിൽമേളകൾ, പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണം കൂടുതൽ കുട്ടികളിലേക്ക് വ്യാപിപ്പിക്കുവാനുള്ള നിർദേശം, കർഷകർക്ക് വേനൽ മധുര പദ്ധതിയായി തടങ്ങളിൽ തണ്ണി മത്തൻ തുടങ്ങിയ നൂതന പദ്ധതികൾ വികസനരേഖ വിഭാവനം ചെയ്യുന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖ ദാസ്, ബ്ലോക്ക്‌ പഞ്ചായത്ത്പ്രസിഡന്റ്‌ അജിത രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹിക സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ മുതലായവർ സെമിനാറിൽ പങ്കെടുത്തു
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി ഷാജി അധ്യക്ഷയായി.

error: Content is protected !!