ആവേശമുണർത്തി മുണ്ടക്കയത്ത് എത്തിയ യുഡിഎഫ് മലയോര സമരയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം

മുണ്ടക്കയം : വനം-വന്യ ജീവി പ്രശ്നങ്ങളിൽ മലയോര ജനത ഒറ്റയ്ക്കല്ല, യുഡിഎഫ് ഒപ്പമുണ്ട് എന്ന് ആഹ്വനം ചെയ്തുകൊണ്ട് നടത്തുന്ന
യുഡിഎഫ് മലയോര സമരയാത്രയ്ക്ക് മുണ്ടക്കയത്ത് ഉജ്ജ്വല സ്വീകരണം . വനം സംരക്ഷിക്കണം എന്നു തന്നെയാണു യുഡിഎഫ് നയം. എന്നാൽ മനുഷ്യർ താമസിക്കുന്ന സ്ഥലം വനമാക്കി മാറ്റാൻ അനുവദിക്കില്ല; പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുണ്ടക്കയത്ത് നടന്ന യുഡിഎഫ് മലയോര സമരയാത്രയുടെ ജില്ലാതല സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്കാറ്റു പോലെ യുഡിഎഫ് ഭരണത്തിൽ തിരികെ വരുമെന്നും അന്ന് പ്രഥമ പരിഗണന നൽകുന്നതു മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് ആയിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
. മലയോര സമരജാഥയുടെ വിജയം തുടക്കത്തിൽത്തന്നെ ലഭിച്ചു. വനം നിയമ ഭേദഗതി ജാഥ പ്രഖ്യാപിച്ചപ്പോൾത്തന്നെ സർക്കാരിന് പിൻവലിക്കേണ്ടി വന്നു.-വി.ഡി.സതീശൻ പറഞ്ഞു.

മലയോര ജനതയുടെ കണ്ണീർ കണ്ടില്ലെങ്കിൽ സർക്കാർ അതിൽ അമരുമെന്നു തിരുവഞ്ചൂർ രാധാ കൃഷ്ണൻ എംഎൽഎ. യുഡിഎഫ് മലയോര സമര യാത്രയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട കർഷകർക്ക് ഈ സർക്കാർ സഹായം ചെയ്യുന്നില്ല. നിയമം നടപ്പാക്കേണ്ടവർ അതിനു മുതിരുന്നില്ല. മണ്ടത്തരങ്ങളുടെ പ്രമുഖ സ്ഥാനത്താണ് വനം മന്ത്രിയെന്നും തിരുവഞ്ചൂർ പറഞ്ഞു. മലയോര ജനതയുടെ ജീവിതം ദുസ്സഹമായെന്നും അത് കണ്ട് സർക്കാർ ആനന്ദിക്കുകയാണെന്നും ആന്റോ ആന്റണി എം പി പറഞ്ഞു.

കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, എംഎൽഎമാരായ മോൻസ് ജോസഫ്. മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യുസ്, നേതാക്കളായ കെ.സി.ജോസഫ്, പി.എ.സലിം, ജോസി സെബാസ്റ്റ്യൻ, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ, രാജൻ ബാബു, പി.സി.തോമസ്, അപു ജോൺ ജോസഫ്, ജയ്‌സൺ ജോസഫ്, മുഹമ്മദ് ഷാ, അസീസ് ബഡായി, ടി.സി അരുൺ, തമ്പി ചന്ദ്രൻ, നെബു ഏബ്രഹാം, ഷാനവാസ് പാഴൂർ, പ്രകാശ് പുളിക്കൻ, പി.എ.ഷമീർ എന്നിവർ പ്രസംഗിച്ചു.

ജില്ലാ അതിർത്തിയായ കല്ലേപ്പാലത്തുനിന്നു പ്രതിപക്ഷ നേതാവിനെ സമ്മേളനവേദിയി ലേക്ക് സ്വീകരിച്ച് ആനയിച്ചു. വേദിയിൽ എത്തിയ വി.ഡി.സതീശനെ ഏലയ്ക്ക മാല അണിയിച്ച് സ്വീകരിച്ചു. റബറിന്റെ തറവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പൂഞ്ഞാർ നി യോജക മണ്ഡലം കമ്മിറ്റി റബർ ഷീറ്റിൽ എഴുതിയ നിവേദനം നൽകി. അമ്പും വില്ലും പ്രതിപക്ഷ നേതാവിനു നൽകിയും സ്വീകരണം നടത്തി. യാത്ര ഇന്നു തി രുവനന്തപുരത്തു സമാപിക്കും.

ഓർമയിൽ, കൊല്ലപ്പെട്ടവർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് മലയോര സമര യാത്ര. കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടിവളവ് പ്ലാവിനാക്കുഴി തോമസ് ആന്റണി, പുറത്തേൽ ചാക്കോ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണമല വട്ടപ്പാറ കുടിലിൽ ബിജു എന്നിവരുടെ ഓർമകൾക്കു മുന്നിലാണ് ആദരാഞ്ജലി അർപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പുഷ്പാർച്ചന നടത്തി.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ചാക്കോയുടെ ഭാര്യ ആലീസ് പ്രതിപക്ഷ നേതാവിന് നിവേദ നം നൽകി. കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്ന് ആവശ്യ പ്പെട്ടാണ് നിവേദനം നൽകിയത്.

error: Content is protected !!